Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴ; ബംഗളൂരു നഗരത്തിൽ മതിൽ ഇടിഞ്ഞു വീണു
text_fieldsbookmark_border
ബംഗളൂരു: ശക്തമായ മഴയെതുടർന്ന് ബംഗളൂരു നഗരത്തിൽ മതിൽ ഇടിഞ്ഞു വീണു. മജെസ്റ്റിക്കിനു സമീപമുണ്ടായ അപകടത്തിൽ മതിലിനു സമീപം പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
തുടർച്ചയായി പെയ്യുന്ന മഴയിൽ നഗരത്തിന്‍റെ പലഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
എച്ച്.എ.എൽ വിമാനത്താവളത്തിന് സമീപമുള്ള യെമാലൂർ പ്രദേശത്ത് വെള്ളം കയറി. ജൂലൈയിലുണ്ടായ കനത്ത മഴയിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാകുകയും മുഖ്യമന്ത്രി ബൊമ്മൈ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ധനസഹായം തേടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

