Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗായകൻ വാജിദ്​ ഖാ​െൻറ...

ഗായകൻ വാജിദ്​ ഖാ​െൻറ മാതാവിനും കോവിഡ്​

text_fields
bookmark_border
ഗായകൻ വാജിദ്​ ഖാ​െൻറ മാതാവിനും കോവിഡ്​
cancel

ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ്​ സംഗീത സംവിധായകനും ഗായകനുമായ വാജിദ്​​ ഖാ​​െൻറ മാതാവ്​ രസീനക്കും​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്​തികരമാ​െണന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. 

വൃക്കയിലെ അണുബാധയെ തുടര്‍ന്ന് മുംബൈ ചെമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വാജിദ്​ തിങ്കളാഴ്​ചയാണ്​ മരിച്ചത്​. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർന്ന്​ വാജിദിന്​ കോവിഡും സ്​ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ്​ മാതാവ്​ രസീനയെ പരിശോധനക്ക്​ വിധേയമാക്കിയത്​. തുടർന്ന്​ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിലെ മറ്റു കോവിഡ്​ രോഗിക​േളാടും രസീന സമ്പർക്കം പുലർത്തിയതായാണ്​ വിവരം. 

കുറച്ചുമാസം മുമ്പ്​ വൃക്ക മാറ്റിവെച്ച ശേഷം അണുബാധ ഏറ്റതിനാൽ ചികിത്സയിലായിരുന്ന വാജിദ് കഴിഞ്ഞ നാല് ദിവസമായി വ​െൻറിലേറ്ററിലായിരുന്നു. സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്‌. സൽമാൻ ഖാൻ സിനിമകളിലെ ഗാനങ്ങളിലൂടെയാണ്​ ഇരുവരും ശ്രദ്ധേയരായത്​. സൽമാൻ ഖാൻ റമദാനിൽ പുറത്തിറക്കിയ ‘ഭായി-ഭായി’, ലോക്ഡൗണിൽ പുറത്തിറക്കിയ​ ‘പ്യാർ കരോന’ എന്നീ ഗാനങ്ങളിലും വാജിദ്​ സ്​പർശമുണ്ടായിരുന്നു. ​


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBollywood Newscovid 19music director wajid khansajid-wajidWajid KhanWajid Khans Mother#Covid19
News Summary - Wajid Khans Mother Razina Tests Positive for Covid -India news
Next Story