കോവിഡ് മുക്തരെ കാത്തിരിക്കുന്നത് സങ്കീര്‍ണമായ ആരോഗ്യപ്രശ്നങ്ങളാണെന്ന്
text_fieldsഅഹമ്മദാബാദ്: കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടുമെങ്കിലും പലരെയും സങ്കീര്‍ണമായ ആരോഗ്യപ്രശ്നങ്ങളാണ് കാത്തിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍. ഇതില്‍ പ്രധാനമാണ് ഗ്യാങ്ഗ്രീന്‍ എന്ന രോഗാവസ്ഥ.
ഹൃദയാഘാതം, പക്ഷാഘാതം എന്നിവയാണ് വ്യാപകമായി കണ്ടുവരുന്നത്. കോറോണ വൈറസ് ഹൈപ്പര്‍ കൊയാഗുലേഷനാണിതിനുകാരണം, കൈകളിലെയും കാലുകളിലെയും ധമനികളില്‍ രക്തം കട്ടപിടിക്കുക വഴിയാണ് ഗ്യാങ്ഗ്രീന്‍ എന്ന അവസ്ഥയിലേക്ക് എത്തുന്നത്. ഈ പ്രശ്നം യഥാസമയം തിരിച്ചറിയാത്തതിനാലാണ് ഗുരുതരമാകുന്നത്.
അടുത്തിടെ, വടക്കന്‍ ഗുജറാത്തിലെ ബനസ്കന്തയിലെ ഭഭാര്‍ നിവാസിയായ ഹിര്‍ജി ലുഹാര്‍(26)ന്, ഇടത് കാല്‍ മുറിച്ചുമാറ്റേണ്ടിവന്നതിനെകുറിച്ച് അഹമ്മദാബാദ് ആസ്ഥാനമായുള്ള വാസ്കുലര്‍ സര്‍ജന്‍ ഡോ. മനീഷ് റാവല്‍ പറയുന്നതിങ്ങനെ:
`കോവിഡ് മുക്തനായശേഷം, ഇടതുകാലിനു കടുത്ത വേദന അനുഭവപ്പെട്ടു. പിന്നീട് കാല്‍ തളര്‍ന്നുപോയി. തുടക്കത്തില്‍ കാലിന്‍െറ നിറം മാറുകയാണുണ്ടായത്. മൂന്നുദിവസത്തിനുശേഷമാണ് ഞങ്ങളുടെ മുന്‍പിലത്തെിയത്. അപ്പോഴേക്കും ഗ്യാങ്ഗ്രീനായി മാറിയിരുന്നു. ജീവന്‍ രക്ഷിക്കാനായി ആ യുവാവിന്‍െറ കാല്‍ ഞങ്ങള്‍ക്ക് മുറിച്ചു മാറ്റേണ്ടി വന്നു'.
ഗ്യാങ്ഗ്രീന്‍ ലക്ഷണങ്ങള്‍:
കാല്‍, കൈവിരലുകളില്‍ കടുത്ത വേദന, ശരീരത്തില്‍ സൂചികുത്തി കയറുന്നപോലുള്ള വേദന, ശരീര ഭാഗം തളരുക, വെള്ളയോ, നീലയോ ആയി വിരലുകളുടെ നിറം മാറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

