ഹിജാബ് കേസ് പരിഗണിക്കാൻ രണ്ടു ദിവസംകൂടി കാത്തുനിൽക്കൂ -ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: ഹിജാബ് വിലക്കിനെതിരായ ഹരജികൾ പരിഗണിക്കാൻ രണ്ടു ദിവസംകൂടി കാത്തുനിൽക്കൂവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഹിജാബ് വിലക്കുമൂലം കർണാടകയിൽ നിരവധി വിദ്യാർഥിനികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല. സുപ്രീംകോടതി അഭിഭാഷക മീനാക്ഷി അറോറയാണ് ചൊവ്വാഴ്ച ഈ ആവശ്യവുമായി ചീഫ് ജസ്റ്റിസിനു മുമ്പാകെ എത്തിയത്.
കർണാടകയിലെ ഹിജാബ് വിലക്ക് ശരിവെച്ച് മാർച്ച് 15ന് കർണാടക ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമർപ്പിച്ച ഹരജികൾ വാർഷിക പരീക്ഷക്ക് മുമ്പേ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് നേരത്തേ തള്ളിക്കളഞ്ഞിരുന്നു. ഹിജാബ് വിഷയത്തിൽ പരീക്ഷക്ക് ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞായിരുന്നു ചീഫ് ജസ്റ്റിസ് ഈ ആവശ്യം തള്ളിയത്.

