Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരികളെ...

കശ്​മീരികളെ ബഹിഷ്​കരിക്കാൻ ആഹ്വാനം: മേഘാലയ ഗവർണർക്കെതിരെ എന്ത്​ നടപടിയെന്ന്​ ചിദംബരം

text_fields
bookmark_border
Chidambaram
cancel

ന്യൂഡൽഹി: കശ്​മീരികളെ ബഹിഷ്​കരിക്കുക എന്ന മേഘാലയ ഗവർണറുടെ ആഹ്വാനത്തിനെതിരെ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബര ം. കശ്​മീരി ഉത്​പന്നങ്ങൾ നിരോധിക്കണമെന്ന്​ ആവശ്യപ്പെട്ട​​ മേഘാലയ ഗവർണർ തഥാഗത റോയിക്കെതിരെ പ്രധാനമന്ത്രി ന രേ​ന്ദ്ര മോദി എന്ത്​ നടപടി സ്വീകരിക്കുമെന്ന്​ കാണാനാണ്​ താൻ കാത്തിരിക്കുന്നത്​ എന്നായിരുന്നു ചിദംബരത്തി​​ െൻറ വിമർശനം. ഇന്ന്​ രാവിലെ ട്വിറ്ററിലൂ​െടയാണ് ചിദംബരം വിമർശനം ഉന്നയിച്ചത്​​.

കശ്​മീർ സന്ദർശിക്കുന്നത്​ നിർത്തണമെന്നും കശ്​മീരി ഉത്​പന്നങ്ങൾ വാങ്ങരുതെന്നും പുൽവാമ ആക്രമണത്തിനു ശേഷം തഥാഗത റോയി ട്വീറ്റ്​ ചെയ്​തിരുന്നു.

‘‘ഇന്ത്യൻ സൈന്യത്തിൽ നിന്ന്​ വിരമിച്ച കേണലി​​െൻറ അപേക്ഷ: കശ്​മീർ സന്ദർശിക്കരുത്​, അടുത്ത രണ്ടു വർഷത്തേക്ക്​ അമർനാഥിൽ പോകരുത്​. കശ്​മീരി കച്ചവട കേന്ദ്രങ്ങളിൽ നിന്ന്​ സാധനങ്ങൾ വാങ്ങരുത്​. ശൈത്യകാലത്ത്​ വിൽപ്പനക്കെത്തുന്ന കശ്​മീരി വ്യാപാരികളിൽ നിന്നും ഉത്​പന്നങ്ങൾ വാങ്ങരുത്​. കശ്​മീരികളെ ബഹിഷ്​കരിക്കുക’’ - എന്നതായിരുന്നു തഥാഗത റോയിയുടെ ട്വീറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambaramMeghalaya governormalayalam newsTathagata RoyPulwama Terror AttackBan Kashmiri
News Summary - wait to see Narendra Modi acts against Meghalaya governor, Chidambaram - India News
Next Story