വാഗ് ബക്രി മേധാവി പരാഗ് ദേശായി അന്തരിച്ചു
text_fieldsന്യൂഡൽഹി: വാഗ് ബക്രി ടീ ഗ്രൂപ്പ് മേധാവി പരാഗ് ദേശായി അന്തരിച്ചു. 49 വയസായിരുന്നു. ഒരാഴ്ചയായി വീഴ്ചയിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. കമ്പനിയാണ് മരണവിവരം പുറത്തുവിട്ടത്. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഏറ്റവും പ്രിയപ്പെട്ട പരാഗ് ദേശായിയുടെ മരണം വ്യസന സമേതം അറിയിക്കുന്നു എന്നാണ് കമ്പനി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
തെരുവു നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ദേശായിക്ക് വീണ് പരിക്കേറ്റത് എന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ വസതിക്ക് സമീപം വെച്ചായിരുന്നു അപകടം.
വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ദേശായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യസഭ എം.പിയും ഗുജറാത്തിലെ കോൺഗ്രസ് നേതാവുമായ ശക്തിസിൻഹ് ഗോഹിൽ നിര്യാണത്തിൽ അനുശോചിച്ചു. വാഗ് ബക്രി ടീ ബോർഡിലെ രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദേശായി. ഇ-കൊമേഴ്സ് രംഗത്തേക്കുള്ള കമ്പനിയുടെ ചുവടുവെപ്പിന് കാരണക്കാരനാണ്. ഗ്രൂപ്പിന്റെ സെയിൽസ്, മാർക്കറ്റിംഗ്, കയറ്റുമതി വകുപ്പുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

