Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗണിൽ ജോലി...

ലോക്​ഡൗണിൽ ജോലി നഷ്​ടമായവർക്ക്​ പകുതി ശമ്പളം; പദ്ധതിയുമായി കേന്ദ്രസർക്കാർ

text_fields
bookmark_border
ലോക്​ഡൗണിൽ ജോലി നഷ്​ടമായവർക്ക്​ പകുതി ശമ്പളം; പദ്ധതിയുമായി കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: ലോക്​ഡൗണിൽ ജോലി നഷ്​ടമായവർക്കായി കേന്ദ്രസർക്കാറി​െൻറ പുതിയ പദ്ധതി വരുന്നു. അടൽ ബീമ വ്യക്​തി കല്യാൺ യോജന എന്ന പേരിലാണ്​ പുതിയ പദ്ധതി നടപ്പാക്കുന്നത്​. ലോക്​ഡൗൺ മൂലം ജോലി നഷ്​ടമായവർക്ക്​ മൂന്ന്​ മാസത്തേക്ക്​ പകുതി ശമ്പളം നൽകുന്നതാണ്​ കേ​ന്ദ്രത്തി​െൻറ പദ്ധതി. എംപ്ലോയ്​മെൻറ്​ സ്​റ്റേറ്റ്​ ഇൻഷൂറൻസ്​ കോർപ്പറേഷനാണ്​ പദ്ധതി നടപ്പാക്കുന്നത്​. 44,000 കോടിയാണ്​ ഇതിനായി ചെലവഴിക്കുക.

നിലവിൽ പദ്ധതിക്ക്​ വലിയ പ്രതികരണമില്ല. എങ്കിലും പരസ്യങ്ങളിലൂടെ കൂടുതൽ പേരിൽ ഇതേ കുറിച്ച്​ അവബോധം സൃഷ്​ടിക്കാനാണ്​ ശ്രമം. അതിലൂടെ കൂടുതൽ പേരി​ലേക്ക്​ പദ്ധതി എത്തിക്കാൻ കഴിയുമെന്ന്​ തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ​ പ്രതികരിച്ചു.

കോവിഡിനെ തുടർന്ന്​ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്​ഡൗണിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ പുതിയ പദ്ധതിയുമായി സർക്കാർ രംഗത്തെത്തുന്നത്​. ലോക്​ഡൗണിൽ അന്തർ സംസ്ഥാന തൊഴിലാളികളുൾപ്പടെ ദുരിതത്തിലായത്​ സർക്കാറി​െൻറ പ്രതിഛായ മോശമാകുന്നതിന്​ കാരണമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid lockdown​Covid 19Atal Beemit Vyakti Kalyan Yojana
News Summary - Wage relief for those who lost jobs in lockdown
Next Story