വിവിപാറ്റ്: പ്രതിപക്ഷ പാർട്ടികൾ ഒരാഴ്ചക്കകം മറുപടി നൽകണം
text_fieldsന്യൂഡൽഹി: 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ വോട്ടുയന്ത്രങ്ങളുമായി ഒത്തുനോക്കണമെ ന്ന പ്രതിപക്ഷ പാർട്ടികളുടെ ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ സത്യവാങ്മൂലത ്തിന് ഒരാഴ്ചക്കകം മറുപടി നൽകണമെന്ന് 21 പ്രതിപക്ഷ പാർട്ടികളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
വോട്ടുയന്ത്രത്തില് പതിഞ്ഞ വോട്ടും വിവിപാറ്റിലെ സ്ലിപ്പുകളും ഒത്തുനോക്കുന്നത് 50 ശതമാനമാക്കി വര്ധിപ്പിച്ചാല് ഫലം വരാന് ആറു ദിവസം എടുക്കുമെന്ന് സത്യവാങ്മൂലത്തിൽ കമീഷൻ ബോധിപ്പിച്ചിരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുഖ്യഹരജിക്കാരനായ കേസ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിപക്ഷ കക്ഷികളോട് ഏപ്രിൽ എട്ടാം തീയതിക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടത്.
നിലവില് അസംബ്ലി മണ്ഡലത്തിലെ ഒരു ബൂത്തിലെ വോട്ടു മാത്രമാണ് വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
