Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

അഗസ്​റ്റവെസ്​റ്റ്​ലൻഡ്​ കോപ്​ടർ അഴിമതി: കമൽനാഥി​െൻറ മരുമകൻ മുൻകൂർ ജാമ്യം തേടി

text_fields
bookmark_border
അഗസ്​റ്റവെസ്​റ്റ്​ലൻഡ്​ കോപ്​ടർ അഴിമതി: കമൽനാഥി​െൻറ മരുമകൻ മുൻകൂർ ജാമ്യം തേടി
cancel

ന്യൂഡൽഹി: കോളിളക്കമുണ്ടാക്കിയ അഗസ്​റ്റവെസ്​റ്റ്​ലൻഡ് ഹെലികോപ്​ടർ ഇടപാടിൽ മധ്യപ്രദേശ്​ മുഖ്യമന്ത്രി കമൽന ാഥി​​െൻറ മരുമകൻ രതുൽ പുരി ഡൽഹി കോടതിയിൽ മുൻകൂർ ജാമ്യം തേടി. ഹിന്ദുസ്​ഥാൻ പവർ പ്രോജക്​ട്​സ്​ ചെയർമാനായ പുരിയെ അറസ്​റ്റ്​ ചെയ്​തേക്കുമെന്ന്​ കരുതിയാണ്​ നീക്കം​. ചോദ്യംചെയ്യലിന്​ ഹാജരാകാൻ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റിനു​ കീഴിലെ അന്വേഷണ സംഘത്തി​​െൻറ നോട്ടീസ്​ വെള്ളിയാഴ്​ച ലഭിച്ചതായും അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും​ പുരി പ്രതികരിച്ചു.

യു.പി.എ ഭരണകാലത്ത് ഇറ്റലിയിലെ അഗസ്​റ്റ വെസ്​റ്റ്​ലൻഡ് കമ്പനിയിൽനിന്ന് 3600 കോടി രൂപക്ക്​ 12 വി.വി.ഐ.പി ഹെലികോപ്ടറുകൾ വാങ്ങിയതിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും നേതാക്കളും കോഴ വാങ്ങിയെന്നാണ് കേസ്. സി.ബി.ഐയും എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റും അന്വേഷിക്കുന്ന കേസിൽ ഇതിനകം നിരവധി പേർക്ക്​ കുറ്റപത്രം നൽകിക്കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal nathindia newsEDnephewVVIP choppers case
News Summary - VVIP choppers case: Kamal Nath’s nephew gives slip to ED- India news
Next Story