ഹെലികോപ്ടർ ഇടപാട്: ക്രിസ്റ്റ്യൻ മിഷേലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
text_fieldsന്യൂഡൽഹി: അഗസ്റ്റവെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ അറസ്റ്റിലായ ഇട നിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ജുഡീഷ്യൽ കസ്റ്റഡിയിൽ.
സാമ്പത്തിക കുറ്റാന്വേഷണ (ഇ. ഡി) കേസിൽ ഫെബ്രുവരി 26 വരെയും സി.ബി.െഎ കേസിൽ ഫെബ്രുവരി 27 വരെയുമാണ് പ്രത്യേക ജഡ്ജി അര വിന്ദ് കുമാർ മിഷേലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ദുബൈയിൽനിന്ന് പിടികൂടി ഇന്ത്യയിലെത്തിച്ച മിഷേലിനെ ഡിസംബർ 22നാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
മിഷേൽ മറ്റുചില പ്രതിരോധ ഇടപാടുകളിലും പണം വാങ്ങിയിട്ടുണ്ടെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യവും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടപാടിൽ ക്രിസ്റ്റ്യൻ മിഷേൽ 192,15,46,391 രൂപ വാങ്ങിയിട്ടുണ്ട്. ഹവാല ഇടപാടുകളിലൂടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടാനാണ് പണം ഉപയോഗിച്ചത്.
ഇന്ത്യയിൽ വേരുകളില്ലാത്ത മിഷേൽ ബ്രിട്ടീഷ് പൗരനാണെന്നും നിയമനടപടികളിൽനിന്ന് രക്ഷപ്പെടാൻ ഇയാൾ രാജ്യംവിടാൻ സാധ്യതയുണ്ടെന്നും ഇ.ഡി ബോധിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
