വൈ.എസ്.ആർ കോൺഗ്രസിന് വോട്ടു ചെയ്യുന്നത് മരണ വാറൻറ് എഴുതുന്നതിനു സമം -നായിഡു
text_fieldsവിശാഖപ്പട്ടണം: വൈ.എസ്.ആർ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗു ദേശം പാർട ്ടി അധ്യക്ഷനുമായ ചന്ദ്ര ബാബു നായിഡു. വൈ.എസ്.ആർ കോൺഗ്രസിന് വോട്ടു ചെയ്യുന്നത് സ്വന്തം മരണ വാറൻറ് എഴുതുന്ന തു പോലെയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. വിശാഖപ്പട്ടണത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് നായിഡുവിൻറെ പരിഹാസം.
നിയമസഭാ തെരഞ്ഞെടുപ്പും ലോക് സഭാ തെരഞ്ഞെടുപ്പും ഒന്നിച്ച് നേരിടുകയാണ് സംസ്ഥാനം. വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഢി പൊതു ജനങ്ങളുടെ ഫണ്ട് കൊള്ളയടിക്കുകയാണ്. ടി.ഡി.പിക്ക് വോട്ടുചെയ്യുന്നത് ജനങ്ങളുടെ വിജയമാണ്.
എന്നാൽ വൈ.എസ്.ആർ കോൺഗ്രസിന് വോട്ടുചെയ്യുന്നത് സ്വന്തം മരണ വാറൻറ് എഴുതുന്നതുപോലെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്തിൻറെ ഭാവി നിശ്ചയിക്കുന്നത്. ജനങ്ങൾ നല്ല ഭാവിക്കും വികസനത്തിനും വേണ്ടി ടി.ഡി.പിക്ക് വോട്ട് ചെയ്യണം - നായിഡു പറഞ്ഞു.
ജഗൻ മോഹൻ റെഡ്ഢി പിതാവും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ് രാജശേഖര റെഡ്ഢിയുടെ പേരും അധികാരവും ദുരുപയോഗം ചെയ്യുകയാണെന്നും നായിഡു ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
