യു.പി തേദ്ദശ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോെട്ടടുപ്പ് തുടങ്ങി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിെൻറ രണ്ടാംഘട്ട പോളിങ് തുടങ്ങി. രണ്ടാംഘട്ടത്തിൽ 25 ജില്ലകളിലെ ജനങ്ങൾ പോളിങ് ബൂത്തിലെത്തും. ആറ് മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കും 189 നഗരസഭകളിലേക്കുമാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്.
മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടം നവംബർ 22ന് കഴിഞ്ഞിരുന്നു. 52 ശതമാനം പോളിങ്ങാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. നവംബർ 29നാണ് മൂന്നാംഘട്ട വോെട്ടടുപ്പ്. ഡിസംബർ 1ന് വോെട്ടണ്ണൽ നടക്കും.
കഴിഞ്ഞ മാർച്ചിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം യു.പിയിൽ നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണിത്. യോഗി ഭരണത്തിെൻറ വിലയിരുത്തലാവും തെരഞ്ഞെടുപ്പ്. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്ക് നിർണായകമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.