Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉപരാഷ്​ട്രപതി...

ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പ്​: വോ​െട്ടടുപ്പ്​ ആരംഭിച്ചു

text_fields
bookmark_border
vice-president-election-voting-starts
cancel
camera_alt????????????? ?????????????? ??????? ???????????????? ??.??.? ?????????? ???????? ?????? ?????????? ????????????????? ???????

ന്യൂഡൽഹി: ഇന്ത്യയുടെ 13ാമത്​ ഉപരാഷ്​ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോ​െട്ടടുപ്പ്​ ആരംഭിച്ചു.  രാവിലെ 10ന്​ തുടങ്ങിയവോ​െട്ടടുപ്പ്​ വൈകീട്ട്​ അഞ്ചിന്​ അവസാനിക്കും. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിമാരും രാവിലെ ത​െന്ന വോട്ട്​ രേഖപ്പെടുത്തി. എം.പിമാർ വോട്ടു ചെയ്യുന്നതിനായി പാർലമ​െൻറ്​ മന്ദിരത്തിൽ എത്തിയിട്ടുണ്ട്​. മന്ത്രി സ്​ഥാനം രാജിവെച്ചെങ്കിലും എം.പി സ്​ഥാനമൊഴിയാത്തതിനാൽ ഉപരാഷ്​ട്രപതി സ്​ഥാനാർഥി വെങ്കയ്യ നായിഡുവിനും വോട്ടു ​െചയ്യാൻ സാധിച്ചു. 

വിജയക്കു​െമന്ന്​ തനിക്ക്​ ആത്​മ വിശ്വാസമുണ്ടെന്ന്​ വോട്ടു ചെയ്യുന്നതിനു തൊട്ടു മുമ്പായി നായിഡു പറഞ്ഞു. എല്ലാ എം.പി മാരെയും തനിക്ക്​ അറിയാം. അവർക്ക്​ തന്നെയും. അതിനാൽ താൻ പ്രചാരണം നടത്തിയിട്ടില്ല. വോട്ടഭ്യർഥിച്ച്​ എല്ലാവർക്കും കത്ത്​ നൽകിയിരുന്നു. അതിന്​ നല്ല പ്രതികരണമാണ്​ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം, എൻ.ഡി.എയുടെ സ്​ഥാനാർഥി പരിചയ സമ്പന്നനാണെന്നും തങ്ങൾക്കിടയിൽ അത്തരം മത്​സരങ്ങളൊന്നുമില്ലെന്നും പ്രതിപക്ഷ സ്​ഥാനാർഥി ഗോപാൽ കൃഷ്​ണ ഗാന്ധി പറഞ്ഞു. ഭരണഘടനാപരമായ നിയമങ്ങളനുസരിച്ച്​ എല്ലാ മര്യാദകളും പാലിച്ചുള്ള മത്​സരമാണ്​ നടക്കുന്നത്​. രണ്ട്​ സ്​ഥാനാർഥികളുണ്ടൊയിരിക്കെ മത്​സരം ഏകപക്ഷീയമാണെന്ന്​ പറയരുത്​. മീരാ കുമാറും ധാരാളം വോട്ട്​ നേടിയിരുന്നു. എന്നാൽ വിജയി ഒരാൾ മാത്രമായിരിക്കു​െമന്നും ഗാന്ധി പറഞ്ഞു. 

വോ​െ​​ട്ട​​ടു​​പ്പു ക​​ഴി​​യു​​ന്ന​​മു​​റ​​ക്ക്​ ര​​ഹ​​സ്യ​​ബാ​​ല​​റ്റു​​ക​​ൾ എ​​ണ്ണി​​ത്തു​​ട​​ങ്ങും. വൈ​​കീ​​ട്ട്​ ഏ​​​ഴോ​​ടെ ഫ​​ലം പു​​റ​​ത്തു​​വ​​രും. 790 പേ​​രാ​​ണ്​ ​ര​​ഹ​​സ്യ​​ബാ​​ല​​റ്റി​​ൽ വോ​​ട്ടു​​ചെ​​യ്യേ​​ണ്ട​​ത്. ലോ​​ക്​​​സ​​ഭ​​യി​​ലെ 545 അം​​ഗ​​ങ്ങ​​ളി​​ൽ ബി.​​ജെ.​​പി​​യു​​ടെ 281 അ​​ട​​ക്കം എ​​ൻ.​​ഡി.​​എ​​ക്ക്​ 338 പേ​​രു​​ടെ പി​​ൻ​​ബ​​ല​​മു​​ണ്ട്. കോ​​ട​​തി വി​​ധി​​യു​​ടെ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ ബി.​​ജെ.​​പി അം​​ഗം ചേ​​ദി പാ​​സ്വാ​​ന്​ വോ​​ട്ടി​​ല്ല. 

രാ​​ജ്യ​​സ​​ഭ​​യി​​ൽ പ്ര​​തി​​പ​​ക്ഷ​​ത്തി​​നാ​​ണ്​ മേ​​ൽ​​ക്കൈ. 243 അം​​ഗ സ​​ഭ​​യി​​ൽ എ​​ൻ.​​ഡി.​​എ​​ക്ക്​ 100 എം.​​പി​​മാ​​രു​​ണ്ട്. കോ​​ൺ​​ഗ്ര​​സി​​നേ​​ക്കാ​​ൾ ഒ​​രു സീ​​റ്റ്​ കൂ​​ടി​​യ ബി.​​ജെ.​​പി​​ക്ക്​ ഇ​​പ്പോ​​ൾ 58 എം.​​പി​​മാ​​രു​​ണ്ട്. ര​​ണ്ടു​​സ​​ഭ​​യി​​ലെ​​യും അം​​ഗ​​ങ്ങ​​ളെ മൊ​​ത്ത​​ത്തി​​ലെ​​ടു​​ത്താ​​ൽ എ​​ൻ.​​ഡി.​​എ​​ക്കാ​​ണ്​ മേ​​ധാ​​വി​​ത്വം. രാ​​ഷ്​​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ​​ നി​​ന്നു​​ഭി​​ന്ന​​മാ​​യി, ഒ​​രു എം.​​പി​​യു​​ടെ വോ​​ട്ടു​​മൂ​​ല്യം ഒ​​ന്ന്​ ആ​​ണ്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressVenkaiah Naidundavice president electionmalayalam newsgopal krishna gandhi
News Summary - Voting begins for the Vice Presidential Elections - India News
Next Story