Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴാംഘട്ടത്തിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ആദ്യ മണിക്കൂറിൽ പോളിങ് 11.31ശതമാനം

text_fields
bookmark_border
ഏഴാംഘട്ടത്തിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ആദ്യ മണിക്കൂറിൽ പോളിങ് 11.31ശതമാനം
cancel

ന്യൂഡൽഹി: ഏഴാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങി രണ്ടുമണിക്കൂർ പിന്നിട്ടപ്പോൾ 11.31 ശതമാനമാണ് പോളിങ്. ഏഴാംഘട്ടത്തിലും വോട്ടെടുപ്പ് മന്ദഗതിയിലാണ്.

രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഒമ്പത് മണിവരെയുള്ള പോളിങ് ശതമാനമാണിത്. 543 ലോക്സഭ മണ്ഡലങ്ങളിൽ അവശേഷിക്കുന്ന 57 എണ്ണത്തിലേക്കാണ് അവസാനഘട്ടവോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 904 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷയിൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.

ബിഹാർ-10.58, ചണ്ഡീഗഢ്-11.64, ഹിമാചൽ പ്രദേശ്-14.35, ഝാർഖണ്ഡ്-12.15, ഒഡിഷ-7.69, പഞ്ചാബ്-9.64, ഉത്തർപ്രദേശ്-12.94, പശ്ചിമബംഗാൾ-12.63 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Voter turnout recorded at 11.31% till 9 am
Next Story