Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകന്യാകുമാരി ജില്ലയിൽ...

കന്യാകുമാരി ജില്ലയിൽ വോട്ടിങ് ശതമാനം കുറഞ്ഞു

text_fields
bookmark_border
https://www.madhyamam.com/tags/kerala vote
cancel

നാ​ഗ​ർ​കോ​വി​ൽ: ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ വോ​ട്ടി​ങ് ശ​ത​മാ​ന​ത്തി​ൽ കു​റ​വ്. ഇ​ത​ര ജി​ല്ല​ക​ളി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലും ജോ​ലി​ക്കാ​യും പ​ഠ​ന​ത്തി​നും പോ​യ​വ​രി​ൽ ന​ല്ലൊ​രു​ശ​ത​മാ​നം പേ​രും എ​ത്താ​ത്ത​തി​നാ​ലാ​ണ് വോ​ട്ടി​ങ് ശ​ത​മാ​നം കു​റ​ഞ്ഞ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം. എ​സ്.​ഐ.​ആ​ർ പ്ര​കാ​രം ജി​ല്ല​യി​ൽ 2024 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് വോ​ട്ട് വ​ർ​ധി​ച്ചെ​ങ്കി​ലും അ​ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചി​ല്ല. ജി​ല്ല​യി​ലെ 15,20,338 വോ​ട്ട​ർ​മാ​രി​ൽ 11,48,215 പേ​ർ വോ​ട്ട് ചെ​യ്തു. ഇ​തി​ൽ 6,08,896 പേ​ർ സ്ത്രീ​ക​ളും 5,39,250 പേ​ർ പു​രു​ഷ​ൻ​മാ​രും 68 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​കാ​രും ഉ​ൾ​പ്പെ​ടു​ന്നു. ആ​കെ വോ​ട്ടി​ങ് ശ​ത​മാ​നം 75.52. സം​സ്ഥാ​ന​ത​ല​ത്തി​ൽ ഏ​റ്റ​വും കു​റ​വാ​ണി​ത്.

ക​ന്യാ​കു​മാ​രി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 234955, നാ​ഗ​ർ​കോ​വി​ലി​ൽ 193304, കു​ള​ച്ച​ലി​ൽ 196159, പ​ത്മ​നാ​ഭ​പു​ര​ത്ത് 177370, വി​ള​വ​ങ്കോ​ട് 171595, കി​ള്ളി​യൂ​രി​ൽ 174832 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​റ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടി​ങ് മെ​ഷി​നു​ക​ളും വി.​വി പാ​റ്റും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ നാ​ഗ​ർ​കോ​വി​ൽ കോ​ണ​ത്തു​ള്ള സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ മു​റി​ക​ളി​ലാ​ക്കി പൂ​ട്ടി മു​ദ്ര​വെ​ച്ചു. ഇ​വി​ടെ മൂ​ന്ന് ത​ട്ടി​ലാ​യു​ള്ള സു​ര​ക്ഷാ​സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മേ​യ് നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingniyamasabha electionkanyakumari
News Summary - Voter Turnout Declines in Kanyakumari District
Next Story