Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടർപട്ടിക ക്രമക്കേട്: പ്രതിഷേധങ്ങളിൽ പങ്കുചേരാൻ സന്യസ്തരോട് സി.ആർ.ഐ

text_fields
bookmark_border
വോട്ടർപട്ടിക ക്രമക്കേട്: പ്രതിഷേധങ്ങളിൽ പങ്കുചേരാൻ സന്യസ്തരോട് സി.ആർ.ഐ
cancel

ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിന്റെ മറവിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വോട്ടവകാശം കവർന്നതിൽ പ്രതിഷേധവുമായി കോൺഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യ (സി.ആർ.ഐ).

വോട്ടർപട്ടികയിൽ ബോധപൂർവം നടക്കുന്ന തിരിമറികൾ ജനാധിപത്യത്തിനും പൗരജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്നും മനസ്സാക്ഷിയുള്ള ആർക്കും ഇതിനുനേരെ കണ്ണടക്കാനാവില്ലെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. ​രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ സംരക്ഷിക്കാൻ പുത്തൻ തലമുറയും പ്രതിപക്ഷ പാർട്ടികളും സാമൂഹിക കൂട്ടായ്മകളും മുന്നിട്ടിറങ്ങുന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. രാജ്യം ഇത്തരമൊരു നിർണായക വഴിത്തിരിവിലൂടെ കടന്നുപോകുമ്പോൾ നിസ്സംഗരായി നിൽക്കാൻ വിശ്വാസസമൂഹത്തിനാവില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 10ന് നടക്കുന്ന ദേശീയ കാമ്പയിനുകളിലും തുടർപ്രതിഷേധങ്ങളിലും മുഴുവൻ ക്രൈസ്തവ സന്യസ്തരും സഹപ്രവർത്തകർക്കൊപ്പം രംഗത്തിറങ്ങണമെന്ന് സംഘടന ആഹ്വാനം ചെയ്തു.

ഭയമോ പക്ഷപാതമോ ഇല്ലാതെ പൗരാവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തണമെന്നും സി.ആർ.ഐ ദേശീയ പ്രസിഡന്റ് ഫാദർ സാജു ചക്കാലക്കൽ സി.എം.ഐ, വൈസ് പ്രസിഡന്റുമാരായ സിസ്റ്റർ മരിയ നിർമ്മലിനി എ.സി, ബ്രദർ സന്തോഷ് സി.എസ്.സി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Voter list irregularities: CRI urges religious nuns and priests to join protests
Next Story