Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടർ ഐ.ഡിക്ക്​...

വോട്ടർ ഐ.ഡിക്ക്​ ഐ.ഇ.ഡിയേക്കാൾ ശേഷിയുണ്ട്​- മോദി

text_fields
bookmark_border
വോട്ടർ ഐ.ഡിക്ക്​ ഐ.ഇ.ഡിയേക്കാൾ ശേഷിയുണ്ട്​- മോദി
cancel

അഹമ്മദാബാദ്​: വോട്ടർമാരുടെ തിരിച്ചറിയൽ രേഖ​ ഉഗ്രസ്​ഫോടന ശേഷിയുള്ള ​ഐ.ഇ.ഡിയേക്കാൾ ശക്തിയുള്ള ആയുധമാണെന്ന് ​ പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തി​​െൻറ ആയുധം ഐ.ഇ.ഡിയാണെങ്കിൽ ജനാധിപത്യത്തി​​െൻറ ശക്തി വോട്ടർ ഐ.ഡി യാണ്​. മാരകസ്​ഫോടക ശേഷിയുള്ള ഐ.ഇ.ഡിയേക്കാൾ ശേഷി വോട്ടർ ​ഐ.ഡിക്കുണ്ടെന്ന്​ തീർച്ചയാണ്​. അതിനാൽ ഒരോ വോട്ടർമാരും ​അതി​​െൻറ ശക്തി തിരിച്ചറിയണമെന്നും ഒരോ വോട്ടും ഭൂരിപക്ഷത്തിനായി വിനിയോഗിക്കണമെന്നും മോദി പറഞു. അഹമ്മദാബാദിൽ വോട്ട്​ രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്​സഭ തെരഞ്ഞെടുപ്പി​​െൻറ മൂന്നാംഘട്ടമാണ്​ നടക്കുന്നത്​. വരുന്ന വർഷങ്ങളിൽ നിങ്ങളെ നയിക്കാനുള്ള സർക്കാറിനെ നിശ്ചയിക്കുന്നതിനായി വോട്ട്​ നിയോഗിക്കണമെന്നാണ്​ പുതിയ വോട്ടർമാരോട്​ പറയാനുള്ളത്​. വോട്ട്​ ചെയ്​തിറങ്ങു​േമ്പാൾ കുംഭ്​ മേളയിൽ സ്​നാനം ചെയ്​ത്​ ശുദ്ധീകരിക്കപ്പെട്ട പോലെയാണ്​ തോന്നുന്നതെന്നും മോദി പറഞ്ഞു.

അഹമ്മദാബാദിലെ വസതിയിലെത്തി മാതാവി​​െൻറ അനുഗ്രഹം തേടിയ ശേഷമാണ്​ മോദി വോട്ട്​ രേഖപ്പെടുത്താൻ റാനിപ്പിൽ എത്തിയത്​. ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായും നരേന്ദ്രമോദി​ക്ക്​ ഒപ്പം ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPollingvoter IDLok Sabha Electon 2019
News Summary - Voter ID More Powerful Than IED, Says PM Modi - India news
Next Story