Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Vote BJP for 25 years future of Manipur; Modis election promises
cancel
Homechevron_rightNewschevron_rightIndiachevron_right‘മണിപ്പൂരിന്റെ 25...

‘മണിപ്പൂരിന്റെ 25 വർഷത്തെ ഭാവിക്കായി ബി.ജെ.പിക്ക് വോട്ട് ചെയ്യൂ’; സംസ്ഥാനം കത്തുമ്പോൾ ചർച്ചയാകുന്നത് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം

text_fields
bookmark_border

സാ​മു​ദാ​യി​ക വി​ദ്വേ​ഷത്തിൽ മ​ണി​പ്പൂർ ക​ത്തി​യാ​ളുമ്പോൾ ചർച്ചയാകുന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും വാഗ്ദാനങ്ങളും. കലാപം രൂക്ഷമായ മണിപ്പൂരിൽ അക്രമികളെ ക​ണ്ടാ​ലു​ട​ൻ വെ​ടി​വെ​ക്കാ​ൻ സൈ​ന്യ​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കിയിരിക്കുകയാണ്. സാ​ഹ​ച​ര്യം വഷളായി തുടരുമ്പോൾ​ ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പിയാണ് പ്ര​തി​ക്കൂ​ട്ടിലുള്ളത്.

സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗമായ മെ​യ്​​തേ​യിയെ പ്രീണിപ്പിക്കാൻ ബി.ജെ.പി നടത്തിയ നീക്കങ്ങളാണ് കലാപത്തിലേക്ക് നയിച്ചത്. സം​സ്ഥാ​ന​ത്ത്​ പ്ര​ബ​ല​മാ​യ മെ​യ്​​തേ​യി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ പ​ട്ടി​ക​വ​ർ​ഗ പ​ദ​വി ന​ൽ​ക​ണ​മെ​ന്നും പ​റ്റി​ല്ലെ​ന്നു​മു​ള്ള ഏ​റ്റു​മു​ട്ട​ലാ​ണ്​ മ​ണി​പ്പൂ​രി​നെ പോ​രാ​ട്ട ഭൂ​മി​യാ​ക്കി മാ​റ്റി​യ​ത്. മെ​യ്​​തേ​യി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ പ​ട്ടി​ക​വ​ർ​ഗ പ​ദ​വി വേ​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തെ ത​ന്നെ​യു​ണ്ട്. എ​ന്നാ​ൽ അ​തൊ​രു ഏ​റ്റു​മു​ട്ട​ൽ വി​ഷ​യ​മാ​യി മാ​റി​യ​ത്​ മ​റ്റു സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ങ്ങ​ൾ കൊ​ണ്ടു കൂ​ടി​യാ​ണ്.

തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്താൽ മണിപ്പൂരിനെ വികസന ഭൂമിയാക്കി മാറ്റാം എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വാഗ്ദാനം. മണിപ്പൂരി​ന്റെ 25 വർഷത്തെ ഭാവിക്കായി ബിജെ.പിക്ക് വോട്ട് ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇലക്ഷൻ പ്രചരണ സമയത്ത് മണിപ്പൂരികളോട് ആവശ്യപ്പെട്ടത്. ബി.ജെ.പിയുടെ ഡബിൾ എഞ്ചിൻ സർക്കാർ വരുന്ന 25 വർഷത്തേക്ക് മണിപ്പൂരിനെ വികസനത്തിലേക്ക് നയിക്കുമെന്നും മോദി അവകാ​ശപ്പെട്ടിരുന്നു. സംസ്ഥാനം സംഘർഷഭൂമിയാകുമ്പോൾ ഈ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി കടുത്ത പരിഹാസമാണ് ഉയരുന്നത്.

ജാ​ഗ്ര​ത​യോ​ടെ വി​ഷ​യം ​കൈ​കാ​ര്യം ചെ​യ്യാ​തി​രു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. മ​ണി​പ്പൂ​രി​ലെ തീ​യ​ണ​ക്കാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും എ​ല്ലാം മ​റ​ന്ന്​ ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്​ പ​റ​ന്ന​ത്​ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു.

ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന്​ 15 മാ​സ​ങ്ങ​ൾ​ക്ക​കം സം​സ്ഥാ​ന​ത്തെ ഇ​ത്ത​ര​ത്തി​ൽ സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്​ ന​യി​ച്ചു​വെ​ന്നും വോ​ട്ടു​രാ​ഷ്ട്രീ​യ​ക്ക​ളി ന​ട​ത്തു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സും മ​റ്റു പാ​ർ​ട്ടി​ക​ളും കു​റ്റ​പ്പെ​ടു​ത്തി. അ​ധി​കാ​രം നി​ല​നി​ർ​ത്തു​ന്ന​തി​ന്​ സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ അ​ജ​ണ്ട ന​ട​പ്പാ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ ജ​യ്​​റാം ര​മേ​ശ്​ പ​റ​ഞ്ഞു.

കലാപ കാരണം

മ​ണി​പ്പൂ​രി​ന്‍റെ 10 ശ​ത​മാ​നം മാ​ത്രം താ​ഴ്വാ​ര പ്ര​ദേ​ശ​വും ബാ​ക്കി 90 ശ​ത​മാ​ന​വും പ​ർ​വ​ത മേ​ഖ​ല​ക​ളു​മാ​ണ്. ജ​ന​സം​ഖ്യ​യി​ൽ ഭൂ​രി​പ​ക്ഷം വ​രു​ന്ന​വ​രാ​ണ്​ മെ​യ്​​തേ​യി വി​ഭാ​ഗ​ക്കാ​ർ. ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ലൊ​ന്നും താ​ഴ്വ​ര​യി​ലാ​ണ്. മെ​യ്​​തേ​യി വി​ഭാ​ഗ​ക്കാ​രാ​ണ്​ താ​ഴ്വ​ര​യി​ൽ ഏ​റി​യ പ​ങ്കും.

സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലെ 60 സീ​റ്റി​ൽ 40ഉം ​താ​ഴ്വാ​ര മേ​ഖ​ല​ക​ളി​ലാ​ണ്. അ​തു​കൊ​ണ്ട്​ ഭ​ര​ണ​നി​യ​ന്ത്ര​ണ​വും അ​വ​ർ​ക്കു ത​ന്നെ. ഇ​വ​ർ​ക്ക്​ പ​ട്ടി​ക​വ​ർ​ഗ പ​ദ​വി ന​ൽ​കു​ന്ന​ത്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും നാ​ലാ​ഴ്ച​ക്ക​കം കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണ​മെ​ന്നും ക​ഴി​ഞ്ഞ മാ​സം ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച്​ ന​ൽ​കി​യ ഉ​ത്ത​ര​വും അ​ന​ന്ത​ര നീ​ക്ക​ങ്ങ​ളും നാ​ഗ, കു​കി ഗോ​ത്ര​വ​ർ​ഗ​ക്കാ​രെ രോ​ഷാ​കു​ല​രാ​ക്കി.

പ​ർ​വ​ത മേ​ഖ​ല​യി​ലെ ക​ഠി​ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്ന്​ വ​ന്ന​തോ​ടെ​യാ​ണ്​ അ​വി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ രോ​ഷം തി​ള​ച്ചു മ​റി​ഞ്ഞ​ത്. ഇ​തി​നൊ​പ്പം മ​റ്റൊ​രു വി​ഷ​യം കൂ​ടി ക​ത്തു​ക​യാ​ണ്.

മ്യാ​ൻ​മ​റി​ൽ നി​ന്നും ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു​മു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ താ​ഴ്വാ​ര പ്ര​ദേ​ശം കൈ​യ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും, ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ ഒ​ഴി​പ്പി​ക്ക​ലി​ന്​ സ​ർ​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങി​യ​തും സാ​മു​ദാ​യി​ക ചേ​രി​തി​രി​വു​ക​ൾ വ​ർ​ധി​പ്പി​ച്ചു. ഇ​ത്​ എ​രി​തീ​യി​ൽ എ​ണ്ണ​യാ​യി.

ബി.​ജെ.​പി എം.എല്‍.എയെ ജനക്കൂട്ടം ആക്രമിച്ചു

ഇംഫാലില്‍ ബി.​ജെ.​പി എം.എല്‍.എ വുങ്സാഗിന്‍ വാല്‍ട്ടെയെ ജനക്കൂട്ടം ആക്രമിച്ചു. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് എം.എല്‍.എക്കുനേരെ ജനക്കൂട്ട ആക്രമണം ഉണ്ടായത്. വാല്‍ട്ടെ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്.

ഫെര്‍സാള്‍ ജില്ലയിലെ തന്‍ലോണില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായ വാല്‍ട്ടെ ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. എം.എല്‍.എയെയും ഡ്രൈവറെയും രോഷാകുലരായ ജനക്കൂട്ടം ആക്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പിഎസ്ഒ രക്ഷപ്പെടുകയായിരുന്നു. കുക്കി സമുദായത്തില്‍ നിന്നുള്ളയാളാണ് വാല്‍ട്ടെ. കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ മണിപ്പൂരിലെ ട്രൈബല്‍ അഫയേഴ്‌സ് ആൻഡ് ഹില്‍സ് മന്ത്രിയായിരുന്നു.

ടോര്‍ബിങിൽല്‍ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ആക്രമണങ്ങളില്‍ നിരവധി കടകളും വീടുകളും തകര്‍ക്കുകയും തീ ഇട്ട് നശിപ്പിക്കുകയും ചെയ്തു. അക്രമത്തെത്തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് വർവിസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും വിവിധ ജില്ലകളിലെ സെക്ഷന്‍ 144 പ്രകാരം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയും രാത്രികളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും പ്രദേശത്ത് വിന്യസിച്ചിരുന്നു.

ബോക്സിംഗ് ചാമ്പ്യന്‍ മേരി കോം തന്റെ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാരില്‍ നിന്നും മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും സഹായം തേടിയെന്നും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manipur Narendra Modibjp
News Summary - 'Vote BJP for 25 years future of Manipur'; Modi's election promises are being discussed when the state is burning
Next Story