Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിൽനിന്ന്​ വി....

കേരളത്തിൽനിന്ന്​ വി. മുരളീധരൻ; കണ്ണന്താനത്തെ തഴഞ്ഞു

text_fields
bookmark_border
കേരളത്തിൽനിന്ന്​ വി. മുരളീധരൻ; കണ്ണന്താനത്തെ തഴഞ്ഞു
cancel

ന്യൂഡൽഹി: ബി.ജെ.പി മുൻ സംസ്​ഥാന അധ്യക്ഷനും മഹാരാഷ്​ട്രയിൽനിന്നുള്ള രാജ്യസഭ എം.പിയുമായ വി. മുരളീധരൻ നരേന്ദ്ര മ ോദി മന്ത്രിസഭയിൽ കേരളത്തി​​​െൻറ പ്രതിനിധി. മോദിയുടെ ഒന്നാമൂഴത്തിൽ ടൂറിസം മന്ത്രിയായിരുന്ന അൽഫോൺസ്​ കണ്ണ ന്താനത്തെ തഴഞ്ഞാണ്​ ബി.ജെ.പിയുടെ ദീർഘകാല പ്രവർത്തകനെ തെരഞ്ഞെടുത്തത്​. കുമ്മനം രാജശേഖര​ൻ മന്ത്രിയാവുമെന്ന പ്ര തീതി​ വെറുതെയായി.

മറ്റു പാർട്ടി നേതാക്കൾക്കൊപ്പം ഡൽഹിയിലെത്തിയ വി. മുരളീധരന്​ ഉച്ചതിരിഞ്ഞ്​ മൂന്നരയേ ാടെയാണ്​ പുതിയ മന്ത്രിമാർക്കായി പ്രധാനമന്ത്രി ഒരുക്കിയ ചായസൽക്കാരത്തിൽ പ​െങ്കടുക്കാൻ ക്ഷണം ലഭിച്ചത്​. മന്ത്രിസഭയിൽ അംഗമാകുമെന്ന പ്രതീക്ഷയിലായിരുന്നു അവസാനനിമിഷം വരേയും അൽഫോൺസ്​ കണ്ണന്താനം. വ്യാഴാഴ്​ച ഭാര്യയോടൊപ്പം ഡൽഹിയിലെ ചർച്ചിൽ പ്രാർഥനയിലായിരുന്നു കണ്ണന്താനം.
ന്യൂനപക്ഷ പ്രാതിനിധ്യം എന്ന നിലയിലായിരുന്നു ​േമാദിയുടെ ഒന്നാം മ​ന്ത്രിസഭയിലേക്ക്​ കണ്ണന്താനത്തെ ക്ഷണിച്ചത്​. അദ്ദേഹത്തി​​​െൻറ പ്രവർത്തന മികവിൽ നേതൃത്വം അതൃപ്​തിയുണ്ടായിരുന്നുമില്ല. രാജസ്​ഥാനിൽനിന്നും ബി.ജെ.പി രാജ്യസഭാംഗമാക്കിയ കണ്ണന്താനത്തിന്​ 2022 വരെ കാലാവധിയുണ്ട്​.

തലശ്ശേരി സ്വദേശിയായ വി. മുരളീധരൻ വിദ്യാർഥി പ്രസ്​ഥാനമായ എ.ബി.വി.പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്​. ഡൽഹി കേന്ദ്രീകരിച്ച്​ ഏറെ പ്രവർത്തിച്ച വി. മുരളീധരന്​ കേ​ന്ദ്രനേതൃവുമായി അടുത്ത ബന്ധമാണുള്ളത്​​. കൂടാ​തെ, ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനവും അദ്ദേഹത്തെ സഹായിച്ചു.

ബുധനാഴ്​ച രാത്രി ഡൽഹിയിലേക്ക്​ അടിയന്തരമായി വിളിപ്പിച്ച കുമ്മനം രാജശേഖരനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന്​ പാർട്ടി സംസ്​ഥാന ഘടകമടക്കം ​പ്രതീക്ഷിച്ചിരുന്നു. രാജ്യസഭ എം.പി സുരേഷ്​ ഗോപിയുടെ പേരും അവസാനനിമിഷം വരെ പറഞ്ഞുകേട്ടു. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ത​​​െൻറ മന്ത്രി സ്ഥാനമെന്നായിരുന്നു മുരളീധര​​​െൻറ ആദ്യ പ്രതികരണം. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തിരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതി​​​െൻറ സൂചനയായാണ് മോദി ടീമി​​​െൻറ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നത്​​. ജനങ്ങളുടേയും പാർട്ടി പ്രവർത്തകരുടേയും സംസ്​ഥാന സർക്കാറി​േൻറയും സഹകരണത്തോടെ അർഹിക്കുന്ന ഗൗരവത്തോടെ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാനുള്ള പരിശ്രമം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsV.Muralidharanmalayalam newsnda government
News Summary - V.Muralidharan become union minister-Kerala news
Next Story