Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കർഷക സംഘടനകളെ ഭിന്നിപ്പിക്കാൻ ശ്രമിച്ച നേതാവ്​ ​മനേക ഗാന്ധിയുടെ ബന്ധു
cancel
Homechevron_rightNewschevron_rightIndiachevron_rightകർഷക സംഘടനകളെ...

കർഷക സംഘടനകളെ ഭിന്നിപ്പിക്കാൻ ശ്രമിച്ച നേതാവ്​ ​മനേക ഗാന്ധിയുടെ ബന്ധു

text_fields
bookmark_border

ഛണ്ഡീഗഡ്​: കേന്ദ്രസർക്കാരുമായി നടത്തുന്ന ചർച്ചയെ അനുകൂലിച്ച്​ രംഗത്തെത്തിയ ദേശീയ കൺവീനർ വി.എം. സിങ്ങിനെ പുറത്താക്കി ആൾ ഇന്ത്യ കിസാൻ സംഘർഷ്​ കോർഡിനേഷൻ കമ്മിറ്റി (എ.ഐ.കെ.എസ്​.സി.സി). കർഷക സംഘടനകളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന വി.എം. സിങ്​ പടിഞ്ഞാറൻ ഉത്തർ പ്രദേശ്​ സ്വദേശിയും ബി.ജെ.പി നേതാവും മുൻമന്ത്രിയുമായ മനേക ഗാന്ധിയുടെ അടുത്ത ബന്ധുവും കൂടിയാണ്​. 632 കോടിയാണ്​ ഇദ്ദേഹത്തിൻെറ ആസ്​തി.

എ.ഐ.കെ.എസ്​.സി.സി ദേശീയ കൺവീനർ സ്​ഥാനത്തിന്​ പുറമെ കർഷക സംഘടനകളുടെ ഏഴംഗ സമിതിയിലും വി.കെ. സിങ്​ അംഗമായിരുന്നു.

കർഷക സമരത്തെ ദുർബലമാക്കാനും കർഷകരെ ഭിന്നിപ്പിക്കാൻ ശ്രമിച്ചുവെന്നും വി.എം. സിങ്ങിനെതിരെ തുടക്കം മുതൽ ആരോപണങ്ങൾ ഉയർന്നിരുന്നു. കർഷക സംഘടനകളും​ കേന്ദ്രസർക്കാറും തമ്മിൽ ആറു തവണ ചർച്ച നടത്തിയിട്ടും പ്രശ്​നം പരിഹരിക്കാതെ വന്നതോടെ കർഷകരെ ഭിന്നിപ്പിച്ച്​ സമരം പൊളിക്കാൻ ശ്രമിച്ചുവെന്നാണ്​ വി.എം. സിങ്ങിനെതിരായ ആരോപണം. കേന്ദ്രസർക്കാറിൻെറ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം പിൻവലിക്കില്ലെന്ന്​ കർഷകർ ഉറപ്പിച്ച്​ പറയു​േമ്പാൾ കേന്ദ്രസർക്കാറുമായി അടിസ്​ഥാന താങ്ങുവില സംബന്ധിച്ച്​ പ്ര​േത്യക ചർച്ച നടത്തണമെന്നായിരുന്നു വി.എം. സിങിൻെറ ആവശ്യം.

കേന്ദ്രസർക്കാർ പ്രതിനിധികൾ ഖലിസ്​താൻ, നക്​സലൈറ്റ്​, തുക്​ടെ തുക്​ടെ സംഘം എന്നിങ്ങനെ കർഷകരെ വിളിച്ച്​ ആക്ഷേപിക്കുന്നതിനിടെ കർഷക സമരം ശരിയായ ദിശയിൽ അല്ലെന്ന്​ അദ്ദേഹം പ്രസ്​താവിച്ചിരുന്നു. കേന്ദ്രസർക്കാറിൻെറ ആരോപണങ്ങൾക്ക്​ വഴിമരുന്നിട്ട്​ നൽകുന്നതായിരുന്നു വി.എം. സിങ്ങിൻെറ പ്രസ്​താവന.

വി.എം. സിങ്ങിനെ മുൻനിർത്തിയായിരുന്നു ബി.ജെ.പിയുടെ സമൂഹമാധ്യമങ്ങളിലെ പ്രധാന ആക്രമണം. 2004ൽ ലോക്​​സഭ തെരഞ്ഞെടുപ്പിൽ മനേക ഗാന്ധിക്കെതിരെ കോൺഗ്രസ്​ ടിക്കറ്റിൽ മത്സരിച്ചയാളാണ്​ വി.എം. സിങ്ങെന്നും 2009ൽ വരുൺ ഗാന്ധിക്കെതിരെ മത്സരിച്ചെന്നും ബി.ജെ.പി ഐ.ടി തലവൻ അമിത്​ മാളവ്യ ട്വീറ്റ്​ ചെയ്​തിരുന്നു. കൂടാതെ 2009ൽ വി.എം. സിങ്ങിൻെറ ആസ്​തി 632 കോടിയാണെന്ന്​ വെളിപ്പെടുത്തിയിരുന്നതായും അദ്ദേഹം ട്വീറ്റ്​ ചെയ്​തിരുന്നു. കർഷക സമരം ആസൂത്രിതമാണെന്ന്​ ഇതിലൂടെ വ്യക്തമാകുന്നുവെന്നും ​ബി.ജെ.പി പ്രതികരിച്ചിരുന്നു.

കോടീശ്വരനായ വി.എം. സിങ്ങിൻെറ കർഷക പ്രക്ഷോഭത്തിലെ സാന്നിധ്യം എല്ലാവരും നെറ്റിചുളിക്കുന്നതിനും ഇടയാക്കി. ഡൽഹി ചലോ പ്രക്ഷോഭത്തിൽ നേതൃത്വം വഹിച്ചെങ്കിലും പൂർണ മനസോടെയല്ലായിരുന്നു കർഷക സമരത്തി​ന്​ പിന്തുണ നൽകിയതെന്നും പറയുന്നു​.

പടിഞ്ഞാറൻ ഉത്തർ പ്രദേശിൽനിന്നുള്ള കർഷകരെ പ്രക്ഷോഭത്തിൽ അണിനിരത്തിയത്​ ഇദ്ദേഹത്തിൻെറ നേതൃത്വത്തിലായിരുന്നു. ഡൽഹി ​ചലോ മാർച്ച്​ ആരംഭിച്ച നവംബർ 26ന്​ സിങ്​ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോ ചർച്ചയായിരുന്നു. കോവിഡ്​ 19 പടർന്നുപിടിക്കുന്നതിനാൽ കർഷക പ്രക്ഷോഭകർ രാജ്യതലസ്​ഥാനത്തേക്ക്​ നീങ്ങരുതെന്ന്​ ആഹ്വാനം ചെയ്യുന്നതായിരുന്നു പോസ്​റ്റ്​. കൂടാതെ ശൈത്യകാലത്ത്​ താമസിക്കാൻ സൗകര്യമില്ലാത്തതിനാൽ എല്ലാവരും രോഗികളാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു. എന്നാൽ സിങ്ങിൻെറ നിർദേശം വകവെക്കാതെ ആയിരകണക്കിന്​ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ തിരിച്ചു. ഇതോടെ മറ്റൊരു മുന്നറിയിപ്പ്​ സന്ദേശവുമായി വി.എം. സിങ്​ വീണ്ടും രംഗത്തെത്തി. അത്​ പ്രതിഷേധത്തിനായി എല്ലാവരും ബുരാരി ​ൈമതാനത്തേക്ക്​ പോകണമെന്നായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ ആഹ്വാനവും അതായിരുന്നു. എന്നാൽ കർഷക സംഘടനകൾ ഇത്​ അംഗീകരിക്കാൻ തയാറായില്ല.

സിങ്ങും അദ്ദേഹത്തിൻെറ അനുയായികളും ബുരാരി മൈതാനത്തേക്ക്​ പ്രതിഷേധം മാറ്റിയിരുന്നു. സർക്കാർ തന്നെയും 55 കർഷക നേതാക്കളെയും ബുരാരി ​ൈമതാനത്ത്​ സവാരി കൊണ്ടുപോയിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം. ഡിസംബർ മൂന്നിന്​ സിങ്​ ബുരാരി മൈതാനത്ത്​ നിന്ന്​ വീണ്ടും പ്രതിഷേധം ഗാസിപുർ അതിർത്തിയിലേക്ക്​ മാറ്റി.

സിങ്ങിനെ ഏഴംഗ സമിതിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്​. സിങ്ങിനൊപ്പം തങ്ങൾക്ക്​ ഒന്നും നേടാനില്ലെന്നും ക്രാന്തി കിസാൻ യൂനിയൻ പഞ്ചാബ്​ പ്രസിഡൻറ്​ ഡോ. ദർശൻ പാൽ വ്യക്തമാക്കി.

അതേസമയം എ.ഐ.കെ.എസ്​.സി.സിയുടെ തീരുമാനത്തി​ൽ പ്രതികരണവുമായി വി.എം. സിങ്​ രംഗത്തെത്തി. ഇത്തരത്തിലൊരു നടപടി സ്വീകരിക്കാൻ താൻ എന്തുചെയ്​തുവെന്നായിരുന്നു പ്രതികരണം. ഗാസിപുർ അതിർത്തിയിൽ അനുകൂലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലൊരു തീരുമാനത്തിലെത്തുന്നതിനായി താൻ എന്തുചെയ്​തു. എല്ലാ വിളകൾക്കും അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണമെന്നാണ്​ കർഷകരുടെ ആവശ്യം. സംസ്​ഥാന സർക്കാർ നൽകുന്ന താങ്ങുവിലയിൽ കുറവ്​ ആർക്കും നൽകാൻ കഴിയില്ലെന്ന്​ സർക്കാർ ഉറപ്പുനൽകിയിരുന്നു. അതിനാൽ പരിഷ്​കാരങ്ങൾ നടപ്പിലാക്കാൻ സർക്കാറിനെ അനുവദിക്കണമെന്നുമായിരുന്നു വി.എം. സിങ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maneka GandhiDelhi Chalo MarchVM SinghBJP
Next Story