Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന്യൂ​യോ​ർ​ക്ക്​...

ന്യൂ​യോ​ർ​ക്ക്​ ടൈം​സി​നെ 'സു​പാ​രി മീ​ഡി​യ'​യെ​ന്ന്​ പ​രി​ഹ​സി​ച്ച്​ കേ​ന്ദ്ര​മ​ന്ത്രി

text_fields
bookmark_border
ന്യൂ​യോ​ർ​ക്ക്​ ടൈം​സി​നെ സു​പാ​രി മീ​ഡി​യ​യെ​ന്ന്​ പ​രി​ഹ​സി​ച്ച്​ കേ​ന്ദ്ര​മ​ന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: പെ​ഗ​സ​സ്​ ഇ​ട​പാ​ടി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട ന്യൂ​യോ​ർ​ക്ക്​ ടൈം​സി​നെ 'സു​പാ​രി മീ​ഡി​യ'​യെ​ന്ന്​ പ​രി​ഹ​സി​ച്ച്​ കേ​ന്ദ്ര​മ​ന്ത്രി വി.​കെ. സി​ങ്. ന്യൂ​യോ​ർ​ക്ക്​ ടൈം​സി​നെ നി​ങ്ങ​ൾ​ക്ക്​ വി​ശ്വ​സി​ക്കാ​മോ? വാ​ർ​ത്ത​ക്ക്​ കാ​ശു​വാ​ങ്ങു​ന്ന​വ​രാ​ണ്​ അ​വ​രെ​ന്ന ദു​സ്സൂ​ച​ന​യും അ​ദ്ദേ​ഹം ന​ൽ​കി. 'സു​പാ​രി' മീ​ഡി​യ എ​ന്നാ​ണ്​ അ​വ​ർ അ​റി​യ​പ്പെ​ടു​ന്ന​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

പെ​ഗ​സ​സി​ന്റെ പേ​രി​ൽ വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​ആ​രോ​പി​ച്ചു. സ​ർ​ക്കാ​റി​ന്റെ എ​തി​രാ​ളി​ക​ൾ​ക്കു വേ​ണ്ടി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടാ​ണി​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ കോ​വി​ഡ്​ വാ​ക്സി​​നേ​ഷ​ൻ മു​ന്നേ​റ്റ​ത്തി​നു​ള്ള പ്ര​തി​കാ​ര​മാ​ണി​തെ​ന്നാ​യി​രു​ന്നു മു​ൻ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്റെ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vk singhPegasus
News Summary - VK Singh calls NYT Supari Media over its report on Pegasus
Next Story