Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.കെ ശശികലയുടെ ഭർത്താവ്​ നടരാജൻ അന്തരിച്ചു

text_fields
bookmark_border
വി.കെ ശശികലയുടെ ഭർത്താവ്​ നടരാജൻ അന്തരിച്ചു
cancel

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍സെക്രട്ടറി വി.കെ ശശികലയുടെ ഭര്‍ത്താവ് മരുതപ്പ നടരാജന്‍ (74)അന്തരിച്ചു. ഇന്ന്​ പുലർച്ചെ ഒന്നരയോ​െടയാണ്​ അന്ത്യം. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടർന്ന്​ ചെന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്​സയിലിരിക്കെയാണ്​ അന്ത്യം. 

അഞ്ചുമാസം മുമ്പ്​ കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്​ വിധേയനായ നടരാജനെ കടുത്ത നെഞ്ചുവേദനയെ തുടർന്ന്​ മാർച്ച്​ 16നാണ്​ വീണ്ടും ആശുപത്രിയിലാക്കിയത്. തീവ്രപരിചരണ വിഭാഗത്തിൽ വ​​െൻറിലേറ്ററി​​​െൻറ സഹായത്തോടെയായിരുന്നു കഴിഞ്ഞത്​. 

അനധികൃതസ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല ഭര്‍ത്താവി​​​െൻറ ആരോഗ്യനില കാണിച്ച് പരോളിന് അപേക്ഷ നല്‍കിയിരുന്നു. ഒക്ടോബറില്‍ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശശികലക്ക് അഞ്ചുദിവസം പരോള്‍ ലഭിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VK Sasikala's Husband Natarajan Maruthappa Dies -India News
Next Story