Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വി​.കെ. ശശികല തമിഴ്​നാട്ടിലേക്ക്​; കനത്ത സുരക്ഷയിൽ സംസ്​ഥാനം
cancel
Homechevron_rightNewschevron_rightIndiachevron_rightവി​.കെ. ശശികല...

വി​.കെ. ശശികല തമിഴ്​നാട്ടിലേക്ക്​; കനത്ത സുരക്ഷയിൽ സംസ്​ഥാനം

text_fields
bookmark_border

ബംഗളൂരു: അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ജയിൽമോചിതയായ അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം നേ​താ​വ് വി.കെ. ശശികല തമിഴ്​നാട്ടിലേക്ക്​. ജയിൽശിക്ഷ കഴിഞ്ഞ്​ പുറത്തിറങ്ങിയ ശശികല തമിഴ്​നാട്ടിൽ എത്തുന്നതോടെ തമിഴ്​നാട്​ രാഷ്​ട്രീയം ഇളകിമറിയും.

ശശികല സംസ്​ഥാനത്ത്​ എത്തുന്നതിനോട്​ അനുബന്ധിച്ച്​ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. തമിഴ്​നാട്​ -കർണാടക അതിർത്തിയിൽ മാത്രം 1500ഓളം പൊലീസുകാരെ വിന്യസിച്ചു.

ദേവനഹള്ളിയിലെ റിസോർട്ടിൽനിന്ന്​ രാവിലെ ഒമ്പതുമണിയോടെ ​ശശികല തമിഴ്​നാട്​ -കർണാടക അതിർത്തിയായ ഹൊസൂറി​ലേക്കെത്തുമെന്നാണ്​ അറിയിപ്പ്​. ബംഗളൂരു മുതൽ ചെന്നൈ വരെ 32ഓളം ഇടങ്ങളിൽ സ്വീകരണ പരിപാടികൾ നടക്കും. ടി. നഗറിലെ എം.ജി.ആറിന്‍റെ വസതിയിലെത്തി പ്രാർഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. 5000ത്തിൽ അധികം പ്രവർത്തകർ ശശികലയുടെ സ്വീകരണ പരിപാടികളിൽ പ​ങ്കെടുക്കുമെന്നാണ്​ വിവരം.

ശ​ശി​ക​ല​ക്കെ​തി​രെ എ.​ഐ.​എ.​ഡി.​എം.​കെ പൊ​ലീ​സി​ൽ പ​രാ​തി​യു​മാ​യി എത്തിയിരുന്നു. ശ​ശി​ക​ല ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്നു​വെ​ന്നും ക്ര​മ​സ​മാ​ധാ​നം പൊ​ലീ​സ്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു​മാ​ണ്​ പ​രാ​തി​യി​ലെ ആ​വ​ശ്യം. ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന് ശ​ശി​ക​ല ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഭ​ര​ണ​ക​ക്ഷി പ​രാ​തി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം നേ​താ​വും ശ​ശി​ക​ല​യു​ടെ മ​രു​മ​ക​നു​മാ​യ ദി​ന​ക​ര​ന്‍ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. അ​ഴി​മ​തി കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ പൂ​ര്‍ത്തി​യാ​ക്കി​യ ശ​ശി​ക​ല​ക്ക്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന്​ ഇ​വ​ര്‍ ക​ര്‍ണാ​ട​ക​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ശ​ശി​ക​ല​യു​ടെ തി​രി​ച്ചു​വ​ര​വി​ന് മു​ന്നോ​ടി​യാ​യി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ.​ഐ.​എ.​ഡി.​എം.​കെ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍ന്നി​രു​ന്നു.

ഏ​പ്രി​ലി​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ശ​ശി​ക​ല​യു​ടെ തി​രി​ച്ചു​വ​ര​വ്​ ച​ര്‍ച്ച​യാ​യി. എ​ന്നാ​ല്‍, എ.​ഐ.​എ.​ഡി.​എം.​കെ​യി​ല്‍ ശ​ശി​ക​ല ഘ​ട​കം ഇ​ല്ലെ​ന്നും നേ​താ​ക്ക​ളി​ല്‍ ആ​രെ​ങ്കി​ലും അ​വ​രെ ക​ണ്ടാ​ല്‍ പാ​ര്‍ട്ടി​യി​ല്‍നി​ന്ന്​ പു​റ​ത്താ​ക്കു​മെ​ന്നും വ​ക്താ​വ് വൈ​ഗൈ ശെ​ൽ​വ​ന്‍ പ്ര​തി​ക​രി​ച്ചു.

അതേസമയം, കഴിഞ്ഞദിവസം ശ​ശി​ക​ല​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ ജെ. ​ഇ​ള​വ​ര​ശി, വി.​എ​ൻ. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യ ആ​റ്​ ഭൂ​സ്വ​ത്തു​ക്ക​ൾ സ​ർ​ക്കാ​ർ ക​ണ്ടു​കെ​ട്ടി. ജ​യ​ല​ളി​ത, ശ​ശി​ക​ല, ഇ​ള​വ​ര​ശി, സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​തി​ക​ളാ​യി​രു​ന്ന അ​വി​ഹി​ത സ്വ​ത്ത്​ സ​മ്പാ​ദ​ന കേ​സി​ൽ 2017 ഫെ​ബ്രു​വ​രി 14ന്​ ​സു​പ്രീം​കോ​ട​തി 100 കോ​ടി രൂ​പ പി​ഴ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​ത്​ ഇൗ​ടാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ​ത്.

ലെ​ക്​​സ്​ പ്രോ​പ​ർ​ട്ടി ഡെ​വ​ല​പ്​​​മെൻറ്​ ക​മ്പ​നി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ചെ​ന്നൈ വാ​ൾ​സ്​ തോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച്​ സ്​​ഥാ​പ​ന​ങ്ങ​ളും ടി.​ടി.​കെ റോ​ഡി​ലെ ശ്രീ​രാം ന​ഗ​റി​ലെ വീ​ട്​ ഉ​ൾ​​പ്പെ​ടെ​യു​ള്ള സ്വ​ത്തു​ക്ക​ളു​മാ​ണ്​ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്.

നേ​ര​ത്തേ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ശ​ശി​ക​ല​യു​ടെ പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ൾ മ​ര​വി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIADMKTamil NaduVK Sasikala
News Summary - VK Sasikala to return to Tamil Nadu Today
Next Story