Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി.കെ ശശികല അടുത്ത ജനുവരിയിൽ ജയിൽ മോചിതയാകും
text_fieldsbookmark_border
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹായിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ വി.കെ ശശികല 2021 ജനുവരിയിൽ ജയിൽ മോചിതയാകും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ബംഗളൂരു സെൻട്രൽ ജയിൽ അധികൃതർ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
കോടതി വിധി പ്രകാരമുള്ള പിഴത്തുക അടച്ചാൽ ശശികലക്ക് 2021 ജനുവരി 27 ന് ജയിലിൽ നിന്നിറങ്ങാം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. അങ്ങനെയെങ്കിൽ 2022 ഫെബ്രുവരി 27ന് മാത്രമേ ശശികലയുടെ ശിക്ഷ പൂർത്തിയാകൂ. ശശികലയുടെ പരോൾ കാലാവധി കൂടി പരിഗണിച്ചാകും മോചനം.
കഴിഞ്ഞ വർഷം ആദായ നികുതി വകുപ്പ് ബിനാമി ഇടപാട് നിരോധന നിയമപ്രകാരം ശശികലയുടെ പേരിലുള്ള 1600 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.
Next Story

