‘പൊലീസുകാരെൻറ വെടിയേറ്റ ശേഷവും അര കിലോമീറ്റർ ദൂരം വിവേക് തിവാരി കാറോടിച്ചു’
text_fieldsലഖ്നോ: പൊലീസുകാരുടെ വെടിയേറ്റ ശേഷവും ‘ആപ്പിൾ’ എക്സിക്യൂട്ടിവ് വിവേക് തിവാരി അര കി.മീറ്റർ ദൂരം കാർ ഒാടിച്ചതായി സംഭവത്തിലെ ഏക ദൃക്സാക്ഷി വാഹനത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സന ഖാൻ. തെൻറ ജീവൻ രക്ഷിക്കുകയായിരുന്നു തിവാരിയെന്നും സന ‘ടൈംസ് ഒാഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘‘അശോസ് മാർഗിലെ ശ്രീറാം ടവറിൽ ഫോൺ ലോഞ്ച് കഴിഞ്ഞ് ശനിയാഴ്ച പുലർച്ച 12.30നാണ് ഞങ്ങൾ ഗോമതിനഗറിലെ സരയു അപ്പാർട്മെൻറിൽ എത്തുന്നത്. ഇൗ സമയത്ത് രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ ഞങ്ങളുെട വാഹനത്തിനു നേരെ ബൈക്ക് ഒാടിച്ചുവന്നു. അപ്പോൾ കാർ പതിയെ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
തിരിച്ചറിയൽ കാർഡ് പോലും ചോദിക്കാതെ കാർ നിർത്തി പുറത്തിറങ്ങാൻ അവർ ആവശ്യപ്പെട്ടു. പൊടുന്നനെ കാറിന് മുന്നിലുണ്ടായിരുന്ന കോൺസ്റ്റബിൾ പിസ്റ്റൾ എടുത്ത് തിവാരിക്കു നേരെ വെടിയുതിർത്തു. തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന ഞാൻ എന്തു ചെയ്യണമെന്നറിയാതെ ഭയന്ന് നിലവിളിച്ചു. മുറിവിൽനിന്ന് രക്തം ഒലിച്ചിറങ്ങുേമ്പാൾ തന്നെ അദ്ദേഹം കാർ മുന്നോെട്ടടുത്തു. ഇൗ സമയത്താണ് പൊലീസുകാരുടെ ബൈക്കിൽ കാറിടിച്ചത്. എെൻറ കൈയിൽ ഫോണില്ലാത്തതിനാൽ ആരെയും വിളിക്കാനും കഴിഞ്ഞില്ല. അര കി.മീറ്ററോളം ഒാടി റോഡിരികിൽ നിർത്തിയ കാറിെൻറ സീറ്റിൽ തിവാരി കുഴഞ്ഞുവീണു. ആരെയെങ്കിലും വിളിച്ച് സഹായം തേടാൻ നിരവധി ട്രക്ക് ഡ്രൈവർമാരോട് താൻ ഫോൺ ആവശ്യപ്പെെട്ടങ്കിലും ആരും നൽകിയില്ല.
15 മിനിറ്റിനു ശേഷം അതുവഴി എത്തിയ പൊലീസ് വാഹനത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർ പരിശോധിക്കുേമ്പാഴും അദ്ദേഹത്തിെൻറ ശ്വാസം നിലച്ചിരുന്നില്ല. തുടർന്ന് എന്നെ ഗോമതിനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വീട്ടിലേക്ക് അയച്ചത്. മൊഴിയിൽ വനിത കോൺസ്റ്റബിൾ ഒപ്പിടിവിച്ചെങ്കിലും എന്താണ് എഴുതിയതെന്ന് വായിക്കാൻ പോലുമുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ. തിവാരിയുടെ മരണം എന്നെ അറിയിച്ചതുമില്ല. വീട്ടിലെത്തി ഫോണിൽ ആശുപത്രിയിലേക്ക് വിളിച്ചപ്പോഴാണ് മരണം അറിയുന്നത്’’ -സന ഖാൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
