Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെസ് ഇതിഹാസം...

ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്‍റെ പിതാവ് അന്തരിച്ചു

text_fields
bookmark_border
ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്‍റെ പിതാവ് അന്തരിച്ചു
cancel

ചെന്നൈ: അഞ്ച്​ തവണ ലോക ചെസ് ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിന്‍റെ പിതാവ് കെ. വിശ്വനാഥന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സതേണ്‍ റെയില്‍വെയില്‍ ജനറല്‍ മാനേജറായി സേവനമനുഷ്ഠിച്ചിരുന്നു. ആനന്ദിന്​ പുറമേ ഒരു മകനും മകളും കൂടിയുണ്ട്​.

വിശ്വനാഥന്‍ ആനന്ദിന്‍റെ ഭാര്യ അരുണ ആനന്ദാണ് ഭർതൃപിതാവിന്‍റെ മരണവിവരം പുറത്തുവിട്ടത്. ആനന്ദിന് കരിയറില്‍ മികച്ച പിന്തുണ നല്‍കി മുന്നോട്ട് നയിച്ചത് പിതാവായിരുന്നുവെന്ന് അരുണ അനുസ്​മരിച്ചു. 'ആനന്ദിന്‍റെ എല്ലാ ലോക ചാമ്പ്യൻഷിപ്പ്​ വിജയങ്ങളും നേരിൽ കാണാൻ അദ്ദേഹം എത്തിയിരുന്നു. ലളിത ജീവിതം നയിച്ചിരുന്ന അദ്ദേഹം തന്‍റെ മകനിൽ യഥാർഥ മൂല്യങ്ങൾ ഉണ്ടെന്ന്​ ഉറപ്പാക്കിയിരുന്നു. മകന്‍റെ എല്ലാ വിജയങ്ങളിലും അഭിമാനം കൊണ്ടിരുന്നു' -അരുണ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viswanathan anand
News Summary - Viswanathan Anand’s father dies
Next Story