Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഴിഞ്ഞ ലഗേജ്​...

ഒഴിഞ്ഞ ലഗേജ്​ കണ്ടെയ്​നർ തട്ടി വിസ്​താരയുടെ വിമാനത്തിന്​ തകരാർ

text_fields
bookmark_border
visthara
cancel

മുംബൈ: ഒഴിഞ്ഞ ലഗേജ്​ കണ്ടെയ്​നർ എൻജിനിൽ വന്നിടിച്ച്​ വിസ്​താരയുടെ എയർലൈൻ വിമാനത്തിന്​ തകരാർ. കൊറിയൻ വിമാനത ്തിൻെറ ലഗേജ്​കണ്ടെയ്​നറാണ്​ വിസ്​താരയിൽ വന്നിടിച്ചത്​. സംഭവം നടക്കു​േമ്പാൾ യാത്രക്കാരോ ജീവനക്കാരോ വിമാനത്തിൽ ഉണ്ടായിരുന്നില്ലെന്ന്​ കമ്പനി വ്യക്​തമാക്കി.

ഒഴിഞ്ഞ ലഗേജ്​ കണ്ടെയ്​നറുകൾ സ​ുരക്ഷയോടെ കൈകാര്യം ചെയ്യണമെന്നാണ്​ ചട്ടം. കൊറിയൻ വിമാനത്തിന്​ ഇക്കാര്യത്തിൽ വീഴ്​ച പറ്റിയിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു. കനത്ത മഴയും വിമാന തകരാർ മൂലവും ഏകദേശം 11ഓളം വിമാനങ്ങളുടെ സർവീസ്​ താളം തെറ്റി.

അതേസമയം, ശനിയാഴ്​ച മുംബൈയിൽ കനത്ത മഴ തുടർന്നു. മഴമൂലം വിമാനത്താവളത്തിൻെറ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റി. ഞായറാഴ്​ചയും മഴയുണ്ടാകുമെന്നാണ്​ പ്രവചനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainindia newsVistaraairbus
News Summary - Visthara airline issue-India news
Next Story