ന്യൂഡൽഹി: വിസ്താര വിമാനത്തിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ പാറ്റയെന്ന് യാത്രക്കാരെൻറ പരാതി. ട്വിറ്ററിലുടെയാണ് ഗുരുതര ആരോപണം യാത്രക്കാരൻ ഉന്നയിച്ചിരിക്കുന്നത്. അതേ സമയം, സംഭവം വിസ്താര നിഷേധിച്ചിട്ടുണ്ട്.
എയർക്രാഫ്റ്റിൽ പാറ്റകൾ വരാതിരിക്കാനായി ദിവസവും എയർക്രാഫ്റ്റ് വൃത്തിയാക്കാറുണ്ടെന്ന് വിസ്താര ട്വിറ്ററിലുടെ പ്രതികരിച്ചു. എന്നിട്ടും പാറ്റയെ കണ്ടെത്തിയെങ്കിൽ യാത്രക്കാരനോട് ക്ഷമ ചോദിക്കുന്നുവെന്ന് വിസ്താര പ്രതികരിച്ചു.
നേരത്തെ വിമാനത്തിൽ കൊതുകുണ്ടെന്ന് പരാതിപ്പെട്ട യാത്രക്കാരന് ദുരനുഭവമുണ്ടായത് വാർത്തയായിരുന്നു. ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്രക്കാരന് ദുരനുഭവമുണ്ടായത്. ഇതിന് പിന്നാലെയാണ് വിസ്താരയിലും സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത്.