താജ് സന്ദർശനം: ക്യൂ ഒഴിവാക്കാൻ പുതിയ സൗകര്യം
text_fieldsന്യൂഡൽഹി: താജ്മഹൽ സന്ദർശനവേളയിലെ ക്യൂ ഒഴിവാക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി മഹേഷ് ശർമ ലോക്സഭയിൽ അറിയിച്ചു. ഇതിെൻറ ഭാഗമായി സൂര്യോദയത്തിന് 45 മിനിറ്റ് മുമ്പ് ടിക്കറ്റ് വിൻഡോ തുറക്കും. സൂര്യാസ്തമയത്തിന് 30 മിനിറ്റ് മുമ്പ് മാത്രമേ അടക്കൂ. അതേസമയം, താജ്മഹൽ തുറക്കുകയും അടക്കുകയും ചെയ്യുന്ന സമയത്തിൽ മാറ്റമില്ല. മുമ്പ് മന്ദിരത്തിെൻറ ഗേറ്റുകളും ടിക്കറ്റ് വിൻേഡാകളും സൂര്യോദയത്തിനും അസ്തമയത്തിനുമിടക്കാണ് തുറന്നുപ്രവർത്തിച്ചിരുന്നത്.
അടുത്തിടെ താജ്മഹലിൽ തങ്ങാനുള്ള സമയം മൂന്ന് മണിക്കൂറായി നിജപ്പെടുത്തിയിരുന്നു. ഫീസ്നിരക്ക് 40രൂപയിൽനിന്ന് 50 ആയി ഉയർത്തുകയും ചെയ്തു. പ്രധാന ശവകുടീരത്തിലേക്ക് പ്രവേശനത്തിനുള്ള അധികഫീസ് ഏപ്രിൽ ഒന്നുമുതൽ 200 രൂപയാക്കിയിട്ടുണ്ട്. മുഗൾ പൈതൃകകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് വിദേശികളിൽനിന്ന് 1250 രൂപയും ആഭ്യന്തരസഞ്ചാരികളിൽനിന്ന് 400 രൂപയുമാണ് നിലവിൽ ഇൗടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
