വിശ്വേശ്വർ ഹെഗ്ഡെ കഗേരി കർണാടക സ്പീക്കർ
text_fieldsബംഗളൂരു: ബി.ജെ.പി മുതിർന്ന നേതാവും മുൻ മന്ത്രിയും സിർസി എം.എൽ.എയുമായ കഗേരി വിശ്വേശ്വർ ഹെഗ്ഡെയെ (58) കർണാടക നിയമസഭ ാ സ്പീക്കറായി തെരഞ്ഞെടുത്തു. സ്പീക്കർ സ്ഥാനത്തേക്ക് പ്രതിപക്ഷം ആരുടെയും പേര് നാമനിർദേശം ചെയ്യാതിരുന്നതിനാൽ ബുധനാഴ്ച ചേർന്ന നിയമസഭ സമ്മേളനത്തിൽ ഐകകണ്േഠ്യനയാണ് വിശ്വേശ്വറിനെ സ്പീക്കറായി തെരഞ്ഞെടുത്തത്.
ബി.എസ്. യെദിയൂരപ്പ വിശ്വാസ വോട്ടെടുപ്പ് തേടിയതിന് പിന്നാലെ മുൻ സ്പീക്കർ കെ.ആർ. രമേശ്കുമാർ രാജിവെച്ചതോടെയാണ് പുതിയ സ്പീക്കറെ ബി.ജെ.പി തെരഞ്ഞെടുത്തത്. സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യേണ്ട അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ 11.30ഒാടെ ബി.ജെ.പി കേന്ദ്ര നേതൃത്വം വിശ്വേശ്വറുടെ പേര് നിർദേശിക്കുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കും മറ്റു നേതാക്കൾക്കും ഒപ്പം എത്തി നിയമസഭ സെക്രട്ടറിക്ക് വിശ്വേശ്വർ നാമനിർദേശം നൽകിയത്.
തുടർച്ചയായി ആറാം തവണയാണ് വിശ്വേശ്വർ ഹെഗ്ഡെ എം.എൽ.എയാകുന്നത്. 1994, 1999, 2004 എന്നീ െതരഞ്ഞെടുപ്പുകളിൽ അംഗോളയിൽനിന്നും 2008, 2013, 2018 തെരഞ്ഞെടുപ്പുകളിൽ സിർസിയിൽനിന്നും വിജയിച്ചു. 2008ൽ ബി.ജെ.പി സർക്കാറിൽ പ്രൈമറി ആൻഡ് സെക്കൻഡറി എജുക്കേഷൻ മന്ത്രിയായിരുന്നു.1961ല്‍ സിര്സിയിലാണ് വിശ്വേശ്വർ ഹെഗ്ഡെയുടെ ജനനം. ധാർവാഡ് കർണാടക യൂനിവേഴ്സിറ്റിയിൽനിന്ന് ബി.കോമിൽ ബിരുദം നേടി. പഠനകാലത്ത് എ.ബി.വി.പിയുടെ സജീവ പ്രവർത്തകനായിരുന്നു. വിശ്വേശ്വർ സംഘ്പരിവാർ സംഘടനകളുടെ വിവിധ ചുമതലകൾ വഹിച്ചിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
