Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഷ്ണുദേവ് സായി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
അരുൺ സാഹു, വിജയ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാർ
Vishnu deo sai 789
cancel

റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വിഷ്ണുദേവ് സായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റായ്പൂരിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിർന്ന ബി.ജെ.പി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. അരുൺ സാഹു, വിജയ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

വടക്കൻ ഛത്തീസ്ഗഡിലെ സർഗുജ സ്വദേശിയാണ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി. അജിത് ജോഗിക്ക് ശേഷം ഛത്തീസ്ഗഢിനെ നയിക്കുന്ന രണ്ടാമത്തെ ആദിവാസി മുഖ്യമന്ത്രിയാണ് ഇദ്ദേഹം. ദുർഗ്, റായ്പൂർ, ബിലാസ്പൂർ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള 'തെലി' സമുദായാംഗമാണ് 59കാരനായ വിഷ്ണു ദേവ് സായി.

2014ലെ ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര ഖനി, ഉരുക്ക് വകുപ്പ് സഹമന്ത്രിയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കൻ ഛത്തീസ്ഗഡിലെ കുങ്കുരിയിൽ സിറ്റിങ് എം.എൽ.എ യു.ഡി. മിഞ്ചിനെയാണ് വിഷ്ണു ദേവ് സായി പരാജയപ്പെടുത്തിയത്. 25,541 വോ​ട്ടി​ന്‍റെ ഭൂരിപക്ഷമാണ് നേടിയത്.

1990ൽ എം.എൽ.എയായാണ് ​തെ​ര​ഞ്ഞെ​ടു​പ്പി​ലേക്ക് വിഷ്ണു ദേവ് രംഗപ്രവേശനം ചെയ്തത്. 1993ലും ​വിജ​യി​ച്ചു. പി​ന്നീ​ട് നാ​ലു ത​വ​ണ (1999, 2004, 2009, 2014) റാ​യ്ഗ​ഢി​ൽ​നി​ന്ന് ലോ​ക്സ​ഭാം​ഗ​മാ​യി. 2003ലും 2008​ലും പ​ത​ൽ​ഗാ​വോ​നി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 2019ൽ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ടി​ക്ക​റ്റ് നി​ഷേ​ധി​ച്ച സം​സ്ഥാ​ന​ത്തെ 10 സി​റ്റി​ങ് എം.​പി​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു സാ​യി. 2006 മു​ത​ൽ 2010 വ​രെ​യും 2014ൽ ​ജ​നു​വ​രി മു​ത​ൽ ആ​ഗ​സ്റ്റ് വ​രെ​യും സം​സ്ഥാ​ന ബി.​​ജെ.​പി അ​ധ്യ​ക്ഷ​നാ​യി. 2020ൽ ​വീ​ണ്ടും പാ​ർ​ട്ടി പ്ര​സി​ഡ​ന്റാ​യി. 2022ൽ ​അ​രു​ൺ സാ​ഹു​വി​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ക്കു​ന്ന​തു​വ​രെ ഈ ​പ​ദ​വി​യി​ൽ തു​ട​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vishnu Deo Sai sworn in as Chhattisgarh Chief Minister, PM Modi present
Next Story