Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിരുതുനഗർ സ്ഫോടനം:...

വിരുതുനഗർ സ്ഫോടനം: മരണം 25 ആയി

text_fields
bookmark_border
വിരുതുനഗർ സ്ഫോടനം: മരണം 25 ആയി
cancel

ചെ​ന്നൈ: വി​രു​തു​ന​ഗ​ർ ജി​ല്ല​യി​ലെ ക​ട്ട​നാ​ർ​പ​ട്ടി​യി​ലെ വ​ന​ജ ഫ​യ​ർ വ​ർ​ക്സി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​സം​ഖ്യ 25 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 21 പേ​ർ സ്ത്രീ​ക​ളാ​ണ്. മൂ​ന്ന് സ്ത്രീ​ക​ളു​ടെ​യും ഒ​രു പു​രു​ഷ​ന്റെ​യും മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മ​രി​ച്ച​വ​രി​ൽ 16 പേ​ർ സേ​ർ​വൈ​ക്കാ​ര​ൻ​പ​ട്ടി ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. നി​ല​വി​ൽ 21 പേ​ർ പ​രി​ക്കു​ക​ളോ​ടെ വി​രു​തു​ന​ഗ​ർ ജി​ല്ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ഇ​തി​ൽ 14 പേ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ പൊ​ലീ​സ്- ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രാ​ണ്.

പ​ട​ക്ക നി​ർ​മാ​ണ യൂ​നി​റ്റു​ട​മ​ക​ളാ​യ വി​രു​തു​ന​ഗ​ർ ശ​ങ്ക​ര​ലിം​ഗാ​പു​രം ഗോ​വി​ന്ദ​ന​ല്ലൂ​ർ മു​ത്തു​മാ​ണി​ക്കം(52), ഭാ​ര്യ ഈ​ശ്വ​രി(48) എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കു​വേ​ണ്ടി പൊ​ലീ​സ് തി​ര​​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. ​ഭാ​ര്യ ഈ​ശ്വ​രി​യു​ടെ പേ​രി​ലാ​ണ് ലൈ​സ​ൻ​സു​ള്ള​ത്. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ ചി​ല​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് വ​ച്ച​ക്കാ​ര​പ​ട്ടി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഒ​രേ സ​മ​യ​ത്ത് കൂ​ടു​ത​ൽ അ​ള​വി​ൽ വെ​ടി​മ​രു​ന്ന് മി​ശ്രി​തം മ​തി​യാ​യ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ ശ്ര​ദ്ധ​ക്കു​റ​വോ​ടെ ത​യാ​റാ​ക്കി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക വി​വ​ര റി​പ്പോ​ർ​ട്ടി​ൽ(​എ​ഫ്.​ഐ.​ആ​ർ) പ​റ​യു​ന്ന​ത്.

ഒ​രേ മു​റി​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക് നി​യോ​ഗി​ച്ചി​രു​ന്ന​താ​യും ഇ​തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. അ​തി​നി​ടെ മ​ധു​ര ഹൈ​കോ​ട​തി ബെ​ഞ്ച് സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. സ്ഫോ​ട​ന​ത്തി​ൽ ബാ​ധി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​നു​മ​തി ന​ൽ​കാ​ൻ വൈ​കി​യ​തി​നെ കോ​ട​തി വി​മ​ർ​ശി​ച്ചു.

പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് 9.5 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം

ചെ​ന്നൈ: വി​രു​തു​ന​ഗ​ർ പ​ട​ക്ക​ശാ​ല സ്ഫോ​ട​ന​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങാ​തെ പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി ആ​ശു​പ​ത്രി വ​ള​പ്പി​ൽ കു​ത്തി​യി​രി​പ്പ് ന​ട​ത്തി. പി​ന്നീ​ട് ഇ​വ​ർ റോ​ഡ് ത​ട​യ​ൽ സ​മ​ര​വും ന​ട​ത്തി. പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കാ​ൻ പൊ​ലീ​സ് ന​ട​ത്തി​യ ശ്ര​മം ഉ​ന്തും​ത​ള്ളി​ലും ക​ലാ​ശി​ച്ചു. പ​ട​ക്ക നി​ർ​മാ​ണ യൂ​നി​റ്റ് ഉ​ട​മ​ക​ൾ ഉ​ൾ​പ്പെ​ടെ കു​റ്റ​ക്കാ​രാ​യ​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക, നി​യ​മം ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ച്ച ഫാ​ക്ട​റി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക, മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 30 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഇ​വ​ർ ഉ​ന്ന​യി​ച്ച​ത്.

മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളും ദാ​രി​ദ്ര്യ​രേ​ഖ​ക്ക് താ​ഴെ​യു​ള്ള​വ​രാ​ണ്. അ​വ​ധി ദി​ന​ങ്ങ​ളി​ൽ ജോ​ലി​ക്ക് പോ​യാ​ൽ കൂ​ടു​ത​ൽ വേ​ത​നം ല​ഭി​ക്കും. സാ​ധാ​ര​ണ നി​ല​യി​ൽ 500 രൂ​പ​യാ​ണ് കൂ​ലി കി​ട്ടു​ക. അ​വ​ധി ദി​ന​ത്തി​ൽ 200 രൂ​പ കൂ​ടു​ത​ലാ​യി ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് സീ​സ​ണാ​യ​തി​നാ​ൽ പ​ട​ക്ക​ത്തി​ന് കൂ​ടു​ത​ൽ ഡി​മാ​ൻ​ഡ് ഉ​ണ്ടാ​യി​രു​ന്ന​താ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ജി​ല്ല ക​ല​ക്ട​ർ ഡോ. ​എ​ൻ.​ഒ. സു​ഖ​പു​ത്ര ആ​ശു​പ​ത്രി​യി​ലെ​ത്തി ബ​ന്ധു​ക്ക​ളെ നേ​രി​ൽ​ക്ക​ണ്ട് സം​സാ​രി​ച്ചു. ത​മി​ഴ്നാ​ട് സ​ർ​ക്കാ​റി​ന്റെ അ​ഞ്ച് ല​ക്ഷം രൂ​പ ഉ​ൾ​പ്പെ​ടെ മൊ​ത്തം 9.5 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങാ​ൻ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ​യും നി​സ്സാ​ര പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnadublastPolice Case
News Summary - Viruthunagar blast: Death toll rises to 25
Next Story