കന്യകാത്വ പരിശോധന ലൈംഗികാതിക്രമ കുറ്റമാക്കും -മഹാരാഷ്ട്ര മന്ത്രി
text_fieldsമുംബൈ: നവവധുവിനെ കന്യകാത്വ പരിശോധനക്ക് വിധേയമാക്കുന്നത് ലൈംഗികാതിക്രമ കുറ് റമായി പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്ത് കഞ്ചർഭട് അടക്കമുള ്ള സമുദായങ്ങളിൽ ഇപ്പോഴും കന്യകാത്വ പരിശോധന നിലനിൽക്കുന്നുണ്ട്. സമുദായത്തിലെ യുവാക്കൾ ഇതിനെതിരെ ഒാൺലൈൻ പ്രചാരണം നടത്തിവരികയാണ്.
സാമൂഹിക പ്രവർത്തകരുമായും ശിവസേന നേതാവ് നീലം ഗോറെയുമായും നടത്തിയ ചർച്ചക്ക് ഒടുവിൽ കന്യകാത്വ പരിശോധന ലൈംഗികാതിക്രമ കുറ്റമാക്കി ശിക്ഷ നൽകുമെന്ന് സംസ്ഥാന ആഭ്യന്തര സഹമന്ത്രി രഞ്ജിത് പാട്ടീൽ വ്യക്തമാക്കി. നിയമ വകുപ്പുമായി ആലോചിച്ച് നടപടി കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.