പ്രവാസികളുടെ അനിശ്ചിതത്വത്തിന് പരിഹാരം കാണണമെന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം.പി
text_fieldsലണ്ടന്‍: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷ് എം.പി വീരേന്ദ്ര ശര്‍മ. ഇന്ത്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന സൗത്ത് ഹാള്‍, സൗത്ത്-വെസ്റ്റ് ലണ്ടന്‍ എന്നീ നഗരങ്ങള്‍ അടങ്ങിയ പ്രദേശത്തെ പ്രതിനിധാനംചെയ്യുന്ന തനിക്ക് ആശങ്ക അറിയിച്ച് നിരവധി കത്തുകളും ഫോണ്‍കോളുകളും വരുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
എയര്‍പോര്‍ട്ടില്‍ മാറാനായി നിരവധി കുടുംബങ്ങള്‍ ചെറിയ തുക കൈയില്‍ കരുതിയിരുന്നു. ഈ പണം എന്തുചെയ്യുമെന്ന് അറിയാതെ ആശങ്കകുലരാണ് പ്രവാസികളെന്ന് അദ്ദേഹം പറഞ്ഞു. കുറച്ച് പണം കൈയില്‍ കരുതിയതുകൊണ്ട് ആരും കള്ളപ്പണക്കാരാവില്ളെന്നും ഇന്ത്യന്‍ പണം നിക്ഷേപിക്കാന്‍ അക്കൗണ്ട് തുറക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
