Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹിമാചൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന് വീണ്ടും കോവിഡ്
text_fieldsbookmark_border
ഷിംല: മുതിർന്ന കോൺഗ്രസ് നേതാവും ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീരഭദ്ര സിങ്ങിനെ ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് 86കാരനായ വീരഭദ്ര സിങ്ങിന് വൈറസ് ബാധയുണ്ടാകുന്നത്. കഴിഞ്ഞ ഏപ്രിൽ 13നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഏപ്രിൽ 23ന് ഡിസ്ചാർജ് ചെയ്തു.
ആറു തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായ ആളാണ് വീരഭദ്ര സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

