Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2021ൽ ​ട്വി​റ്റ​ർ...

2021ൽ ​ട്വി​റ്റ​ർ ഇന്ത്യ ഏ​റ്റ​വു​മ​ധി​കം ലൈ​ക്ക​ടി​ച്ചത് കോഹ്​ലിയുടെ കുഞ്ഞിന്

text_fields
bookmark_border
2021ൽ ​ട്വി​റ്റ​ർ ഇന്ത്യ ഏ​റ്റ​വു​മ​ധി​കം ലൈ​ക്ക​ടി​ച്ചത് കോഹ്​ലിയുടെ കുഞ്ഞിന്
cancel
camera_alt

കോ​ഹ്​​ലി​യും അനുഷ്​കയും കുഞ്ഞിനൊപ്പം

ന്യൂ​ഡ​ൽ​ഹി: 2021ൽ ​ട്വി​റ്റ​ർ ഇന്ത്യ ഏ​റ്റ​വു​മ​ധി​കം ലൈ​ക്ക​ടി​ച്ച​ത്​ ക്രി​ക്ക​റ്റ്​ താ​രം വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ പി​റ​ന്ന കു​ഞ്ഞി​ന്. കോ​ഹ്​​ലി​ത​ന്നെ​യാ​ണ്​ ത​നി​ക്ക്​ മ​ക​ൾ പി​റ​ന്ന വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ലോ​ക​ത്തെ അ​റി​യി​ച്ച​ത്. 2020ൽ ​ട്വി​റ്റ​റി​ൽ ഏ​റ്റ​വു​മ​ധി​കം ലൈ​ക്ക്​ നേ​ടി​യ​താ​ക​​ട്ടെ കോ​ഹ്​​ലി​യു​ടെ ഭാ​ര്യ​യും ബോ​ളി​വു​ഡ്​ ന​ടി​യു​മാ​യ അ​നു​ഷ്​​ക ശ​ർ​മ ഗ​ർ​ഭി​ണി​യാ​യ​തും. 'ട്വി​റ്റ​റി‍െൻറ ഗോ​ൾ​ഡ​ൻ ട്വീ​റ്റ്​ 2021' റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഈ ​വി​വ​ര​ങ്ങ​ൾ.

കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗ സ​മ​യ​ത്ത്​ ഇ​ന്ത്യ​ക്ക്​ സം​ഭാ​വ​ന ന​ൽ​കി ആ​സ്​​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ്​ താ​രം പാ​റ്റ്​ ക​മി​ൻ​സ്​ ചെ​യ്​​ത ട്വീ​റ്റ്​ ആ​ണ്​ ഈ ​വ​ർ​ഷം ഏ​റ്റ​വു​മ​ധി​കം വീ​ണ്ടും ട്വീ​റ്റ്​ ചെ​യ്യ​പ്പെ​ട്ട​ത്. കോ​ഹ്​​ലി​യു​ടെ 'കു​ഞ്ഞി'​ന്​ ല​ഭി​ച്ച​ത്​ 5,38,200 ​ൈല​ക്ക്​ ആ​ണെ​ങ്കി​ൽ ക​മി​ൻ​സി‍െൻറ ട്വീ​റ്റ്​ വീ​ണ്ടും ട്വീ​റ്റ്​ ചെ​യ്​​ത​താ​ക​​ട്ടെ 1,14,000 പേ​രും.

കോ​വി​ഡ്​ 19, ഫാ​ർ​മേ​ഴ്​​സ്​ പ്രൊ​ട്ട​സ്​​റ്റ്​, ടീം ​ഇ​ന്ത്യ, ടോ​ക്യോ 2020, ഐ.​പി.​എ​ൽ 2021 തു​ട​ങ്ങി​യ​വ​യാ​ണ്​ ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ച്ച ഹാ​ഷ്​​ടാ​ഗ്. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ന​വം​ബ​ർ 15 വ​രെ കാ​ല​യ​ള​വാ​ണ്​ റി​പ്പോ​ർ​ട്ടി​ന്​ പ​രി​ഗ​ണി​ച്ച​ത്.

ഗ​വ​ൺ​മെൻറ്​​ വി​ഭാ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​ക്​​സി​നെ​ടു​ത്ത​തു സം​ബ​ന്ധി​ച്ച ട്വീ​റ്റും ബി​സി​ന​സ്​ വി​ഭാ​ഗ​ത്തി​ൽ എ​യ​ർ​ഇ​ന്ത്യ​യെ ടാ​റ്റ കു​ടും​ബ​ത്തി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​തു​കൊ​ണ്ട്​ ടാ​റ്റ സ​ൺ​സ്​ എ​മി​രി​റ്റ​സ്​ ര​ത്ത​ൻ ടാ​റ്റ ചെ​യ്​​ത ട്വീ​റ്റു​മാ​ണ്​ ഏ​റ്റ​വു​മ​ധി​കം ത​വ​ണ വീ​ണ്ടും ട്വീ​റ്റ്​ ചെ​യ്യ​പ്പെ​ട്ട​തെ​ന്നും റി​​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TweetVirat Kohli
News Summary - Virat Kohli Announcing Birth of Daughter Vamika Most Liked Tweet of Year 2021
Next Story