Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Viral video shows youths thrashing elderly man in MP for breaking deitys statue
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രതിഷ്​ഠ...

പ്രതിഷ്​ഠ നശിപ്പിച്ചെന്നാരോപിച്ച്​ വയോധികന്​ യുവാക്കളുടെ ക്രൂരമർദനം

text_fields
bookmark_border

ഭോപാൽ: മധ്യപ്രദേശിൽ പ്രതിഷ്​ഠ നശിപ്പിച്ചുവെന്നാരോപിച്ച്​ വയോധികന്​ യുവാക്കളുടെ ക്രൂരമർദനം. നീമുച്ച്​ ജില്ലയിലാണ്​ സംഭവം. ക്രൂരമർദനത്തിന്‍റെ വിഡിയോ വൈറലായതോടെ പൊലീസ്​ സ്വമേധയാ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

നീമുച്ച്​ സ്വദേശിയായ കമൽ ദാസാണ്​ ക്രൂരമർദനം നേരിട്ടത്​. മാനസിക അസ്വാസ്​ഥ്യം നേരിടുന്ന കമൽദാസ്​ വർഷങ്ങളായി ശ്​മശാനത്തിലാണ്​ താമസം.

മൂൽചന്ദ്​ മാർഗിൽ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ്​ സംഭവം. യുവാക്കൾ കമൽദാസിനെ വളയുകയും ബഹളം വെക്കുകയും മർദിക്കുകയുമായിരുന്നു. കമൽ ദാസ്​ പ്രതിഷ്​ഠ നശിപ്പിച്ചുവെന്ന്​ ആരോപിച്ചായിരുന്നു മർദനം. കമൽദാസിനെ ഇവർ തള്ളിയിടുന്നതും മുടിയിൽ പിടിച്ച്​ വലിക്കുന്നതും വടി ഉപയോഗിച്ച്​ അടിക്കുന്നതും വിഡിയോയിൽ കാണാം.

കാഴ്ചക്കാരായി നിരവധി പേരുണ്ടെങ്കിലും യുവാക്കളെ തടയാൻ ആരും തയാറായിരുന്നില്ല. എന്നാൽ ഒരാൾ അയാളുടെ കൈ ഒടിച്ചുവെന്ന്​ വിളിച്ചുപറയുന്നത്​ വിഡിയോയിൽ കേൾക്കാം. സംഭവത്തിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMadhya pradeshmob lynchingViral video
News Summary - Viral video shows youths thrashing elderly man in MP for breaking deity's statue
Next Story