Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

387 കിലോമീറ്റർ ഓടിച്ച് വാഹനപൂജക്ക് കൊണ്ടുവന്ന ബൈക്ക് തീപ്പിടിച്ച് പൊട്ടിത്തെറിച്ചു

text_fields
bookmark_border
അമ്പലത്തിന് പുറത്ത് നിർത്തിയിട്ടിരിക്കുകയായിരുന്ന ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു
387 കിലോമീറ്റർ ഓടിച്ച് വാഹനപൂജക്ക് കൊണ്ടുവന്ന ബൈക്ക് തീപ്പിടിച്ച് പൊട്ടിത്തെറിച്ചു
cancel
Listen to this Article

അമരാവതി: ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ പുതിയ റോയൽ എൻഫീൽഡ് ബൈക്കിന് തീ പിടിച്ച് പൊട്ടി തെറിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

ബൈക്കിന്‍റെ ഉടമയായ രവിചന്ദ്ര പുതുതായി വാങ്ങിയ ബൈക്കായിരുന്നു ഇത്. അമ്പലത്തിന് പുറത്ത് നിർത്തിയിട്ടിരിക്കുകയായിരുന്ന ബൈക്ക് പെട്ടന്ന് പൊട്ടി തെറിക്കുകയായിരുന്നു.

മൈസൂരിൽ നിന്നും 387 കിലോമീറ്റർ പിന്നിട്ടാണ് രവിചന്ദ്ര ബൈക്കുമായി നെറ്റിക്കണ്ടി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെത്തിയത്. ഇയാൾ ക്ഷേത്രത്തിലേക്ക് കയറിയതും തൊട്ടു പിന്നാലെ ബൈക്കിന് തീപിടിക്കുകയും ആളികത്തുകയുമായിരുന്നു.

പെട്രോൾ ടാങ്ക് കത്തുന്നതും പിന്നീട് പെട്ടന്ന് തന്നെ സ്ഫോടന രൂപത്തിൽ ബൈക്ക് ആളി കത്തുന്നതും കണ്ട് സമീപത്തുള്ളവർ പേടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് വെള്ളമൊഴിച്ചാണ് ബൈക്കിലെ തീ അണക്കാൻ സാധിച്ചത്.

തീപിടിച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. റോയൽ എൻഫീൽഡ് ബൈക്കിന് തീപിടിക്കുന്ന അപൂർവ്വ സംഭവങ്ങളിലൊന്നാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Viral Video: New Royal Enfield Bike Catches Fire Outside Temple In Andhra Pradesh
Next Story