Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dengue Fever
cancel
Homechevron_rightNewschevron_rightIndiachevron_rightആന്ധ്രയിലും പകർച്ചപനി...

ആന്ധ്രയിലും പകർച്ചപനി പടരുന്നു; ഡെങ്കിപ്പനി ബാധിച്ച്​ ഒമ്പതുവയസുകാരി മരിച്ചു, നിരവധിപേർ ചികിത്സയിൽ

text_fields
bookmark_border

കുർണൂൽ: ഉത്തർപ്രദേശിന്​ പിന്നാലെ ആന്ധ്രപ്രദേശിലെ വിവിധ ഭാഗങ്ങളിലും പകർച്ചപനി തുടരുന്നു. ​കുർണൂലിൽ െഡങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഒമ്പതുവയസുകാരി കഴിഞ്ഞദിവസം മരിച്ചിരുന്നു. സമാന ലക്ഷണങ്ങളോടെ ഓക്​ മണ്ഡലിൽ സിങ്കനപല്ലെ ഗ്രാമത്തിലെ 10ലധികം പേർ ​ ചികിത്സ തേടിയിട്ടുണ്ട്​. എല്ലാവരും കുർണൂലിലെയും ഹൈദരാബാദിലെയും ആശുപത്രികളിൽ ചികിത്സയിലാണ്​.

കഴിഞ്ഞ രണ്ടുദിവസങ്ങളായി ആറുപേർക്കാണ്​ ഡെങ്കിപ്പനി സ്​ഥിരീകരിച്ചത്​. ജില്ലയിൽ ജനുവരി ഒന്നുമുതൽ 49 ഡെങ്കിപ്പനി കേസുകളാണ്​ സ്​ഥിരീകരിച്ചത്​. ഇതിൽ 736 കേസുകൾ സംശയസ്​പദമായും റിപ്പോർട്ട്​ ചെയ്​തിരുന്നു.മുൻവർഷം 16 ഡെങ്കിപ്പനി കേസുകൾ മാത്രമാണ്​ ജില്ലയിൽ റിപ്പോർട്ട്​ ചെയ്​തത്​.

ഈ വർഷം ജില്ലയിൽ ഒരു മരണം മാത്രമാണ്​ റിപ്പോർട്ട്​ ചെയ്​തതെന്നും അധികൃതർ അറിയിച്ചു. വൈറൽ പനി ബാധിച്ചവരിൽ ഡെങ്കി, ചിക്കൻ ഗുനിയ, മലേറിയ തുടങ്ങിയവയുടെ ലക്ഷണങ്ങളാണ്​ കാണിക്കുന്നത്​. കുടിവെള്ളത്തിൽനിന്നാണ്​ രോഗം പടരുന്നതെന്നും നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, യു.പിയിലെ ഫിറോസാബാദിൽ ഡെങ്കിപ്പനി ബാധിച്ച്​ നിരവധി കുട്ടികളുടെ മരണം റിപ്പോർട്ട്​ ചെയ്​തിരുന്നു. 45 കുട്ടികൾ ഇവിടെ മരിച്ചതായാണ്​ കണക്കുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Andhra PradeshdengueViral fever
News Summary - Viral fever hits Kurnool Nine year-old dies
Next Story