അമ്മാവന് കറി നൽകിയില്ല; വൈറലായി 'കല്ല്യാണതല്ല്'
text_fieldsഭോപാൽ: കല്ല്യാണങ്ങൾ ആരുടേതുമാകട്ടെ അവിടെ ഒരു കൂട്ടതല്ല് നിർബദ്ധാ... നിസാര പ്രശ്നങ്ങളുടെ പേരിൽ കല്യാണ വീടുകളിലുണ്ടായ തല്ലുകൾ ഇൗയിടെ വൈറലായിരുന്നു. പപ്പടം തീര്‍ന്നു പോയി, ചിക്കന്‍റെ കാല് വിളമ്പിയില്ല, ഇഷ്ടപ്പെട്ട പാട്ട് വച്ചില്ല തുടങ്ങിയവയായിരുന്നു കാരണങ്ങൾ. ഇത്തരത്തിൽ ഉത്തര്‍പ്രദേശിലുണ്ടായ ഒരു കല്യാണത്തല്ലാണ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.
കല്യാണപന്തലിൽ സദ്യ വിളമ്പുമ്പോള്‍ വരന്‍റെ അമ്മാവന് കറി വിളമ്പാതിരുന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഒരു ലക്ഷത്തിലധികം പേർ കണ്ട വിഡിയോയിൽ നിരവധി പേരാണ് സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.
വരന്‍റെ പിതൃസഹോദരിയുടെ ഭര്‍ത്താവിന് പനീര്‍ കിട്ടാത്തതിനെ തുടർന്ന് ആരംഭിച്ച തർക്കമാണ് പിന്നീട് വടിയും ബെല്‍റ്റും ഉപയോഗിച്ചുള്ള അക്രമത്തിൽ കലാശിച്ചത്. ആളുകൾ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം അടിക്കുന്നത് വിഡിയോയില്‍ കാണാം. തുടർന്ന് പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. വിവാഹത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായി പൊലിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

