Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Saurabh Bhardwaj
cancel
Homechevron_rightNewschevron_rightIndiachevron_rightട്രാക്​ടർ...

ട്രാക്​ടർ റാലിക്കിടെയുണ്ടായ അക്രമം ബി.ജെ.പിയുടെയും പൊലീസിന്‍റെയും തിരക്കഥ -ആം ആദ്​മി

text_fields
bookmark_border

ന്യൂഡൽഹി: റിപബ്ലിക്​ ദിനത്തിൽ ട്രാക്​ടർ റാലിക്കിടെയുണ്ടായ അക്രമം ബി.ജെ.പിയുടെ തിരക്കഥയാണെന്ന്​ ആം ആദ്​മി പാർട്ടി. കർഷക പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനും അവഹേളിക്കാനും ബി.ജെ.പി ഡൽഹി പൊലീസിനൊപ്പം തയാറാക്കിയ തിരക്കഥയാണ്​ അക്രമങ്ങൾക്ക്​ പിന്നില്ലെന്നും എ.എ.പി വക്താവ്​ സൗരഭ്​ ഭരദ്വാജ്​​ പറഞ്ഞു.

ബി.ജെ.പി നേതാക്കളാണ്​ ഏറ്റവും വലിയ രാജ്യദ്രോഹികൾ. അവർക്കെതിരെ ​രാജ്യദ്രോഹത്തിന്​ കേസെടുത്ത്​ എൻ.ഐ.എ അന്വേഷണം നടത്തണ​മെന്നും അദ്ദേഹം ആവശ്യ​െപ്പട്ട​ു.കർഷക പ്രക്ഷോഭത്തിനിടെയുണ്ടായ അതിക്രമങ്ങളിൽ ഒരു ബി.ജെ.പി നേതാവിന്​ പോലും പങ്കില്ലെന്ന ഡൽഹി ബി.ജെ.പി ജനറൽ സെക്രട്ടറി ഹർഷ്​ മൽഹോത്രയുടെ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ജനുവരി 26നും അതിനുശേഷവുമുള്ള ദിവസങ്ങളിലെ അക്രമ സംഭവങ്ങളുടെ തിരക്കഥ ബി​.ജെ.പിയും പൊലീസും ​േനരത്തേതന്നെ തയാറാക്കിയിരുന്നു. കർഷകരുടെ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്തുന്നതിനും അവഹേളിക്കുന്നതിനും ഡൽഹി പൊലീസും ബി.ജെ.പി പ്രവർത്തകരും ഒത്തുകളിച്ചു' -അദ്ദേഹം ആരോപിച്ചു.

ജനുവരി 26ന്​ ബി.ജെ.പി ഏജന്‍റായ ദീപ്​ സിദ്ധുവിന് കർഷകരുടെ റാലി ആരംഭിക്കുന്നതിന്​ മുമ്പുതന്നെ റാലിയുമായി ഡൽഹിയിൽ പ്രവേശിക്കാൻ പൊലീസ്​ അനുമതി നൽകി.

ബി.ജെ.പിയ​ുടെ നിർദേശമനുസരിച്ച്​ ഡൽഹി പൊലീസ്​ ആളുകൾക്ക്​ ചെ​​ങ്കോട്ടയിൽ പ്രവേശിക്കാനും കൊടി ഉയർത്താനും അനുമതി നൽകി. ഇതിലൂടെ കോലാഹലം സൃഷ്​ടിക്കാനായിരുന്നു ശ്രമം. ട്രാക്​ടർ റാലി നടത്താൻ മുൻകൂട്ടി നിശ്ചയിച്ച ഒമ്പത്​ പാതകളിൽ ഏഴെണ്ണത്തിലും സമാധാനപരമായി റാലി നടന്നു. മറ്റു പാതകളിൽ ബി.ജെ.പി അനുകൂലികൾ പ്രവേശിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്​തുവെന്നും അദ്ദേഹം പറഞ്ഞു.

സിംഘു, ടിക്​രി അതിർത്തികളിൽ അക്രമം അഴിച്ചുവിട്ടത്​ ബി.ജെ.പിയ​ുടെ ഗുണ്ടകളായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ഓരോ സംഭവങ്ങളും ശ്രദ്ധിക്കുകയാണെങ്കിൽ അവ നിങ്ങൾക്ക്​ മനസിലാകുമെന്നും സൗരഭ്​ ഭരദ്വാജ്​​​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPFarmers Tractor RallyBJP
News Summary - Violence on Republic Day scripted by BJP alleges AAP
Next Story