അക്രമം ഒന്നിനും പരിഹാരമല്ല; കർഷക സമരത്തിൽ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കർഷക സമരത്തിന്‍റെ ഭാഗമായി നടന്ന ട്രാക്ടർ പരേഡിലെ സംഘർഷങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമരത്തിനിടെ ആർക്കെങ്കിലും പരിക്കേറ്റാൽ നമ്മുടെ രാജ്യത്തിനാകും നഷ്ടമുണ്ടാവുക. രാജ്യത്തിന്‍റെ നന്മക്കായി കാർഷിക വിരുദ്ധ നിയമം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
റിപബ്ലിക് ദിനത്തിലെ കർഷക റാലിക്കിടെ വലിയ രീതിയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. ചെങ്കോട്ട പിടിച്ചെടുത്ത കർഷകർ അവിടെ കൊടി ഉയർത്തി. ഡൽഹി ഐ.ടി.ഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. മൃതദേഹവുമായി കർഷകർ പ്രതിഷേധിക്കുകയാണ്.
പൊലീസിന്‍റെ വെടിവെപ്പിനിടെയാണ് കർഷകൻ മരിച്ചതെന്ന് കർഷകർ പറഞ്ഞു. എന്നാൽ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ട്രാക്ടർ റാലി അടിച്ചമർത്താനാണ് പൊലീസ് ശ്രമിച്ചത്. ഡൽഹിയിലേക്ക് ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞതോടെ വ്യാപക സംഘർഷം അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

