പുതപ്പു വിൽപനക്കാരെ ജയ് ശ്രീരാം വിളിക്കാൻ നിർബന്ധിച്ച് മർദിച്ചു; ഝാർഖണ്ഡിൽ മൂന്നു പേർ കസ്റ്റഡിയിൽ
text_fieldsറാഞ്ചി: കശ്മീരി വ്യാപാരികളെ രാജ്യദ്രോഹികളെന്നാക്ഷേപിച്ച് മർദിക്കുകയും ജയ്ശ്രീരാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തെന്ന പരാതിയിൽ മൂന്നു പേരെ ഝാർഖണ്ഡ് പൊലീസ് കസ്റ്റഡിയിലെടുത്തു. തലസ്ഥാനമായ റാഞ്ചിയിലെ ദൊറന്ത ഏരിയയിൽ പുതപ്പു വിൽപനെക്കത്തിയ 34കാരനാണ് പരാതി നൽകിയത്.
25 പേരടങ്ങുന്ന സംഘം ഇവരെ തടഞ്ഞുവെച്ച് ജയ്ശ്രീരാം, പാകിസ്താൻ മുർദാബാദ് എന്ന് വിളിക്കാൻ നിർബന്ധിക്കുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചു. സംഭവത്തിെൻറ വിഡിയോ ട്വിറ്ററിൽ ഉൾപ്പെടെ പ്രചരിച്ചതോടെ പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ പൊലീസിനു നിർദേശം നൽകുകയായിരുന്നു.

