അക്രമരഹിത ഇന്ത്യക്കായി പുതിയ കാമ്പയിൻ
text_fieldsന്യൂഡൽഹി: വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ‘അക്രമരഹിത ഇന്ത്യ-2024’ എന്ന പേരിൽ കാമ്പയിന് തുടക്കമിട്ടു. അഖിലേന്ത്യ മുസ്‌ലിം മജ്‌ലിസെ മുഷാവറ, അഖിലേന്ത്യ മോമിൻ കോൺഫറൻസ്, ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻസ് ഓഫ് ഡൽഹി, അംബേദ്കർ എജുക്കേഷൻ ട്രസ്റ്റ്, ബഹുജൻ ഏക്ത മഞ്ച്, യുനൈറ്റഡ് ഒ.ബി.സി ഫോറം, ഡി.പി.എസ്.എ.എം, യൂനിറ്റി ഇൻ പാഷൻ, യൂത്ത് ഫോർ അംബേദ്കറൈറ്റ് മിഷൻ സംഘടനകളാണ് കാമ്പയിന്‍റെ ഭാഗമാകുന്നത്.
2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുസ്ലിം, ക്രിസ്ത്യൻ, ദലിത് സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വലതുപക്ഷ ആക്രമണങ്ങൾക്കെതിരെ കാമ്പയിൻ. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ശനിയാഴ്ച നടന്ന കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ അഖിലേന്ത്യ മജ്ലിസെ മുഷാവറ നേതാവ് നാവിദ് ഹാമിദ് അധ്യക്ഷത വഹിച്ചു.
ആർ.ജെ.ഡി എം.പി പ്രഫ. മനോജ് കുമാർ ഝാ, യു.പി മുൻ മന്ത്രി ദദ്ദുപ്രസാദ്, സി.പി.ഐ നേതാവും മുൻ എം.പിയുമായ അസീസ് പാഷ അടക്കമുള്ളവർ സംസാരിച്ചു. ആരോഗ്യകാരണങ്ങളെ തുടർന്ന് കശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലികിന് പരിപാടിയിൽ പങ്കെടുക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

