Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുപിയിലെ വർഗീയ ലഹളയെ...

യുപിയിലെ വർഗീയ ലഹളയെ കുറിച്ച ​െഎ.എ.എസ്​ കാര​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​ പിൻവലിപ്പിച്ചു

text_fields
bookmark_border
യുപിയിലെ വർഗീയ ലഹളയെ കുറിച്ച ​െഎ.എ.എസ്​ കാര​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​ പിൻവലിപ്പിച്ചു
cancel

ലഖ്​നൗ: ഉത്തർപ്രദേശിൽ വർഗീയ ലഹളയുണ്ടാക്കാൻ ​ശ്രമിക്കുന്നുവെന്ന്​ ആരോപിച്ച്​ വലതുപക്ഷ ഹിന്ദു ഗ്രൂപ്പിനെ കുറിച്ച​ുള്ള െഎ.എ.എസുകാരൻ പോസ്​റ്റ്​ ഫേസ്​ബുക്കിൽ നിന്ന്​ നീക്കം ചെയ്​തു. യുപിയിലെ ബറൈലി ജില്ലാ മജിസ്​ട്രേറ്റായ രാഘവേന്ദ്ര സിങിനാണ്​ വിവാദമായതിനെ​ തുടർന്ന്​ പോസ്​റ്റ്​ നീക്കം ചെയ്​തത്​​. 

സിങി​​​െൻറ പോസ്​റ്റി​​​െൻറ ഉള്ളടക്കം ഇതാണ്​: ‘‘ഇൗ അടുത്ത്​ പുതിയ ട്ര​​െൻറ്​ തുടങ്ങിയിട്ടുണ്ട്​. മുസ്ലിം ഭൂരിപക്ഷമുള്ള സ്​ഥലങ്ങളിൽ​ പോയി പാകിസ്​താനെതിരെ മുദ്രാവാക്യം വിളിക്കുക. എന്തിനാണത്​ ചെയ്യുന്നത്​. അവർ (മുസ്ലിങ്ങൾ) പാകിസ്​താനികളാണോ. ബറൈലിയിലെ ഖൈലാം ഗ്രാമത്തിലും സമാന സംഭവം അരങ്ങേറി. മുദ്രാവാക്യത്തിന്​ പുറമേ കല്ലേറുമുണ്ടായതായും ആക്രമിച്ചവർക്കെതിരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും പോസ്​റ്റിൽ പറഞ്ഞിരുന്നു. 

കാസ്​ഗഞ്ചി​ലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തിൽ എ.ബി.വി.പി സംഘടിപ്പിച്ച ‘തിരംഗ ബൈക്ക്​ റാലിക്കിടെയായിരുന്നു വർഗീയ സംഘർഷമുണ്ടായത്​. പൊലീസി​​​െൻറ അനുമതിയില്ലാതെ സംഘടിപ്പിച്ച റാലി കാസ്​ഗഞ്ചിലെ ഒരു പട്ടണത്തിലെത്തുകയും വഴി മുടങ്ങിയതിനാൽ പ്രദേശവാസികൾ മാറി നിൽകാൻ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. എന്നാൽ, ഇത്​​ നിരസിച്ച്​ ഇന്ത്യയിൽ ജീവിക്കണമെങ്കിൽ വന്ദേ മാതരമെന്ന്​ പറയാൻ ആവശ്യപ്പെട്ട്​ കൊണ്ട്​ യുവാക്കൾ മുദ്രാവാക്യം മുഴക്കുകയുമായിരുന്നു.

ഇതേ തുടർന്നുണ്ടയ സംഘർഷത്തിൽ 22 വയസ്സുകാരനായ കൊമേഴ്​സ്​ വിദ്യാർഥി ചന്ദൻഗുപ്​ത കൊല്ലപ്പെട്ടിരുന്നു. ഇതി​​​െൻറ പ്രതികാരമായി ജോലി കഴിഞ്ഞ്​ വീട്ടിലേക്ക്​ പോവുകയായിരുന്നു നൗഷാദ്​ എന്ന യുവാവിനെ ആക്രമിക്കുകയും, യാത്രക്കാരനായ മുഹമ്മദ്​ അക്രം എന്നയാളെ വലിച്ച്​ പുറത്തിട്ട്​ കണ്ണുകൾ ചൂഴ്​ന്നെടുക്കാൻ ശ്രമിക്കുകയും ചെയ്​തിരുന്നു. സംഘർഷമുണ്ടായി രണ്ട്​ ദിവസത്തിന്​ ശേഷമാണ്​ രാഘവേന്ദ്ര ഫേസ്​ബുക്കിൽ പോസ്​റ്റിടുന്നത്​.

സിവിൽ സർവീസിൽ ചേരുന്നതിന്​ മുമ്പ് ആർമിയിലായിരുന്നു രാഘവേന്ദ്ര. കഴിഞ്ഞ വർഷമായിരുന്നു ബറൈലി ജില്ലാ മജി​സ്​ട്രേറ്റായി ചാർജെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ias officermalayalam newsControversialKasganj Violence
News Summary - UP Violence fb post-india news
Next Story