Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂരിൽ വീണ്ടും ആക്രമണ പരമ്പര; അഞ്ച് പേർ കൊല്ലപ്പെട്ടു, മുപ്പതോളം വീടുകളും കടകളും അഗ്നിക്കിരയാക്കി

text_fields
bookmark_border
Manipur violence
cancel

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സായുധ സംഘങ്ങളുടെ ആക്രമണം. കാംജോങ്, ഉഖ്രുൽ ജില്ലകളിലുണ്ടായ വെടിവെപ്പിലും അക്രമസംഭവങ്ങളിലും അഞ്ച് പേർ കൊല്ലപ്പെട്ടു. ചസാദ് മേഖലയിൽ മാത്രം പത്തോളം വീടുകളും ഇരുപതോളം കടകളും സാമൂഹിക വിരുദ്ധർ തീവെച്ച് നശിപ്പിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് വീണ്ടും സംഘർഷം പടർന്നതോടെ കങ്പോക്പി ജില്ലയിൽ കോൺഗ്രസ് ഓഫ് ട്രൈബൽ യൂനിറ്റും വിവിധ സംഘടനകളും 24 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തു.

കാംജോങ് ജില്ലയിലെ ചസാദിൽ ശനിയാഴ്ച പുലർച്ചയുണ്ടായ വെടിവെപ്പിൽ 23ക്കാരനായ യുവാവാണ് ആദ്യം കൊല്ലപ്പെട്ടത്. തുടർന്ന് ഉഖ്രുൽ ജില്ലയിലെ യാവോളിന് സമീപം ടി.എം. കാസോമിനടുത്തുവെച്ച് സായുധ സംഘത്തിന്റെ പതിയിരുന്നുള്ള ആക്രമണത്തിൽ വാഹനം ഓടിച്ചിരുന്നയാൾക്ക് നേരെയും വെടിയുതിർക്കുകയും തൽക്ഷണം മരണപ്പെടുകയും ചെയ്തു.

കാംജോങ് ജില്ലയിലെ മ്യാൻമർ അതിർത്തിക്കടുത്തുള്ള നിങ്ചൗ ഗ്രാമത്തിൽ രണ്ട് നാഗ ഗ്രാമീണരും ശനിയാഴ്ച രാവിലെ വെടിയേറ്റ് മരിച്ചു. ഈ സംഭവങ്ങളോടെ സംസ്ഥാനത്ത് പുതിയ സംഘർഷത്തിൽ മരിച്ചവരുടെ ഔദ്യോഗിക കണക്ക് അഞ്ചായി ഉയർന്നു. ഇതിൽ നാല് പേർ കാംജോങ് ജില്ലയിലും ഒരാൾ ഉഖ്രുൽ ജില്ലയിലുമാണ് കൊല്ലപ്പെട്ടത്. സംഘർഷം വ്യാപകമായതോടെ കാംജോങ് ജില്ലാ ഭരണകൂടം ചസാദ് പൊലീസ് ഗേറ്റ് ജങ്ഷന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അതിനിടെ, ക്രമസമാധാന തകർച്ചയിൽ എൻ. ബിരേൻ സിങ് ആശങ്ക രേഖപ്പെടുത്തി. ഒറ്റ ദിവസംകൊണ്ട് വിവിധ സംഭവങ്ങളിലായി ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നിലവിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Violence Erupts in Manipur: Five Killed in Clashes
Next Story