Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.എസ്​.പി നേതാവിനെ...

ബി.എസ്​.പി നേതാവിനെ വെടിവെച്ചു കൊന്നു; അലഹബാദിൽ സംഘർഷം

text_fields
bookmark_border
allahabad-violence-
cancel

അലഹബാദ്​: ബി.എസ്​.പി നേതാവ്​ രാജേഷ്​ യാദവിനെ (40) അലഹബാദ്​ യൂനിവേഴ്​സിറ്റി ഹോസ്​റ്റലിന്​ പുറത്ത്​ വെടിവെച്ചു കൊന്നു. ഇതേതുടർന്നുണ്ടായ സംഘർഷത്തിനിടെ,​ രോഷാകുലരായ അനുയായികൾ ബസുകൾ​ കത്തിച്ചു. സുഹൃത്ത്​ ഡോ. മുകുൾ സിങ്ങിനൊപ്പം ചൊവ്വാഴ്​ച പുലർച്ചക്ക്​ അലഹബാദ്​ യൂനിവേഴ്​സിറ്റിയുടെ താരാചന്ദ്​ ഹോസ്​റ്റലിൽ എത്തിയ രാജേഷ്​ യാദവ്​ ചിലരുമായി സംസാരിക്കുന്നതിനിടെ വെടിവെക്കുകയായിരുന്നു.

പുലർച്ചക്ക്​ 2.30നാണ്​ സംഭവം. ഹോസ്​റ്റലിന്​ പുറത്തുവെച്ച്​ യാദവും ചിലരുമായി തർക്കമു​ണ്ടായെന്നും തർക്കം രൂക്ഷമായപ്പോൾ അദ്ദേഹത്തിനുനേരെ വെടിവെക്കുകയായിരുന്നുവെന്നുമാണ്​ ​പൊലീസ്​ പറയുന്നത്​. വയറിനാണ്​ വെടികൊണ്ടതെന്ന്​ അഡീഷനൽ ​പൊലീസ്​ സൂപ്രണ്ട്​ വിനീത്​ ​ജയ്​സ്വാൽ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചശേഷമാണ്​ മരിച്ചത്​. ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ മുകുൾ സിങ്ങിനെയും പ്രതിയായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. തിരിച്ചറിയാത്ത വ്യക്​തികൾക്കെതിരെയാണ്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. 

ബദോഹിയിലെ ദുഗുന ഗ്രാമവാസിയായ യാദവ്​, 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗ്യാൻപുരിൽ ബി.എസ്​.പി സ്​ഥാനാർഥിയായിരുന്നു​. സംഭവത്തെ തുടർന്ന്​ രോഷാകുലരായ ബി.എസ്​.പി പ്രവർത്തകർ ഇന്ത്യൻ പ്രസ്​ ചൗക്കിൽ തടിച്ചുകൂടുകയും രണ്ടു ബസുകൾ കത്തിക്കുകയും ചെയ്​തു. ആശുപത്രി ആക്രമിച്ചതായും റിപ്പോർട്ടുണ്ട്​. വെടിയുണ്ട സൂക്ഷിക്കുന്ന ഒഴിഞ്ഞ പെട്ടി യാദവി​​​െൻറ വാഹനത്തിൽനിന്ന്​ കണ്ടെടുത്തതായി അലഹബാദ്​ പൊലീസ്​ സൂപ്രണ്ട്​ സിദ്ധാർഥ്​ ശങ്കർ മീണ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bspmalayalam newsAllahabadLeader's Killing
News Summary - Violence In Allahabad, Buses Set On Fire After BSP Leader's Killing-India news
Next Story