Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ സംഘ്​പരിവാർ...

യു.പിയിൽ സംഘ്​പരിവാർ കൈയേറ്റത്തിനിരയായ കന്യാസ്​ത്രീകൾക്കെതിരെ മതംമാറ്റത്തിന്​ കേസെടുക്കാനും ശ്രമം -VIDEO

text_fields
bookmark_border
യു.പിയിൽ സംഘ്​പരിവാർ കൈയേറ്റത്തിനിരയായ കന്യാസ്​ത്രീകൾക്കെതിരെ മതംമാറ്റത്തിന്​ കേസെടുക്കാനും ശ്രമം -VIDEO
cancel

ന്യൂഡൽഹി: യു.പിയിൽ ട്രെ​യി​ൻ യാ​ത്ര​ക്കിടെ സംഘ്​പരിവാർ അതിക്രമത്തിനിരയായ മലയാളി അടക്കമുള്ള കന്യാസ്​ത്രീകൾക്കെതിരെ, വിവാദമായ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നു. ലൗജിഹാദിന്‍റെ പേരിൽ യോഗി ആദിത്യ നാഥ്​ സർക്കാർ ​െകാണ്ടുവന്ന മതംമാറ്റ നിരോധന നിയമം ചുമത്താനാണ്​ പൊലീസും ബജ്​റംഗ്​ദളുകാരും ശ്രമിച്ചത്​.

ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഒ​ഡി​ഷ​യി​ലെ റൂ​ർ​ക്ക​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കിടെയാണ്​ തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​െൻറ ഡ​ൽ​ഹി പ്രോ​വി​ൻ​സി​ലെ നാ​ല് സ​ന്യാ​സി​നി​മാ​ർ​ കൈയേറ്റത്തിനിരയായത്​. വൈകിട്ട് ആറരയോടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ വെച്ചായിരുന്നു ദു​ര​നു​ഭ​വ​ം. സ​ന്യാ​സി​നി​മാ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മത്തെ സി​റോ മ​ല​ബാ​ർ സ​ഭ അപലപിച്ചു. സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും തീ​വ്ര​വ​ർ​ഗീ​യ വാ​ദി​ക​ൾ ന​ട​ത്തു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ ഗൗ​ര​വ​മാ​യി നേ​രി​ട​ണ​മെ​ന്നും സഭ ആവശ്യപ്പെട്ടു.

ഭരണഘടന നൽകുന്ന പൗരാവകാശത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ്​ ഉണ്ടായതെന്ന്​ കെ.സി.ബി.സി ആരോപിച്ചു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും ഇടപെടണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.

ഈ ​മാ​സം 19നാ​ണ്​ ഒ​രു മ​ല​യാ​ളി​യ​ട​ക്കം നാ​ലു​ ക​ന്യാ​സ്​​ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന്​ ബ​ജ്റം​ഗ്​​ദ​ളു​കാ​ർ അ​തി​ക്ര​മം കാ​ട്ടി​യ​ത്. ഇവരിൽനി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ക​ന്യാ​സ്​​ത്രീ​ക​ൾ​ക്ക്​ സ​ഭാ​വ​സ്​​ത്രം മാ​േ​റ​ണ്ടി വ​ന്നു. തീ​ർ​ഥ​യാ​ത്ര ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബ​ജ്‌​റം​ഗ്ദ​ളുകാർ അ​കാ​ര​ണ​മാ​യി അ​വ​ർ​ക്കു​നേ​രെ പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. സ​ന്യാ​സാ​ർ​ഥി​നി​മാ​രാ​യ ര​ണ്ടു​പേ​രെ മ​തം മാ​റ്റാ​ൻ കൊ​ണ്ടു​പോ​യ​താ​ണ് എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ പ്ര​ധാ​ന ആ​രോ​പ​ണം. ത​ങ്ങ​ൾ ജ​ന്മ​നാ ക്രൈ​സ്ത​വ​രാ​ണ് എ​ന്ന അ​വ​രു​ടെ വാ​ക്കു​ക​ൾ ബ​ജ്‌​റം​ഗ്ദ​ളു​കാ​ർ മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ല്ല.

നി​സാ​മു​ദ്ദീ​നി​ൽ​നി​ന്ന്​ തങ്ങൾ ക​യ​റി​യ അ​തേ ട്രെ​യി​നി​ൽ ക​യ​റി​യ​ സംഘ്​പരിവാറുകാർ തങ്ങളുടെ അ​ടു​ത്തേ​ക്ക്​ വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ക​ന്യാ​സ്​​ത്രീ​ക​ളി​ലൊ​രാ​ളാ​യ ഉ​ഷ മ​രി​യ 'മാ​ധ്യ​മ'​ത്തോ​ടു പ​റ​ഞ്ഞു. ഒ​ഡി​ഷ​യി​ൽ​നി​ന്നു​ള്ള 19 വ​യ​സ്സു​ള്ള ര​ണ്ടു സ​ഭാ​വി​ദ്യാ​ർ​ഥി​നി​ക​ളെ അ​വ​ധി​ക്ക് വീ​ട്ടി​ലെ​ത്തി​ക്കാ​ൻ കൂ​ടെ​പോ​യ​താ​യി​രു​ന്നു ര​ണ്ടു യു​വ​സ​ന്യാ​സി​നി​മാ​ർ. ര​ണ്ടു​പേ​ർ സാ​ധാ​ര​ണ വ​സ്ത്ര​വും മ​റ്റു ര​ണ്ടു​പേ​ർ സ​ന്യാ​സ വ​സ്ത്ര​വു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. തേ​ർ​ഡ് എ.​സി​യി​ലെ യാ​ത്ര​ക്കി​ടെ ഝാ​ൻ​സി എ​ത്താ​റാ​യ​പ്പോ​ൾ ബ​ജ്‌​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ അ​കാ​ര​ണ​മാ​യി പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു​പേ​രെ മ​തം മാ​റ്റാ​നാ​യി കൊ​ണ്ടു​പോ​യ​താ​ണെ​ന്ന്​ ആ​രോ​പി​ച്ചാ​യി​രു​ന്നു അ​തി​ക്ര​മം. ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ട് പ്രശ്നമുണ്ടാക്കാൻ അവർ ശ്രമം തുടങ്ങിയപ്പോൾ കന്യാസ്​ത്രീകളിൽ ഒരാൾ ഡൽഹിയിലെ പ്രൊവിൻഷ്യൽ ഹൗസിലേയ്ക്ക് വിളിച്ച് വിവരം ധരിപ്പിക്കുകയുണ്ടായി. ഫോണിലൂടെ വലിയ ബഹളം കേട്ടതോടെ എല്ലാവരും ആശങ്കയിലായി. ഫോൺ വിളിച്ചുവച്ചതോടെ അവർ കൂടുതൽ പ്രശ്നമുണ്ടാക്കാൻ ശ്രമം ആരംഭിക്കുകയും ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുകയും ജയ് ശ്രീറാം, ജയ് ഹനുമാൻ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആരംഭിക്കുകയും ചെയ്തു. സന്യാസാർത്ഥിനികളോട് നിങ്ങൾ ക്രിസ്ത്യാനികളല്ല, ഇവർ നിങ്ങളെ മതംമാറ്റാനായി കൊണ്ടുപോവുകയാണ് എന്ന് ആവർത്തിച്ച് അവർ പറയുന്നുണ്ടായിരുന്നു. എന്നാൽ, തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന സന്യാസാർത്ഥിനികളുടെ വാക്കുകളെ അവർ മുഖവിലയ്‌ക്കെടുത്തില്ല.

ഝാ​ൻ​സി സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ യു.​​പി പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ എ​ത്തി നാ​ലു​പേ​രോ​ടും ല​ഗേ​ജ് എ​ടു​ത്ത് പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ ​സ​മ​യം ജ​യ്‌​ശ്രീ​രാം വി​ളി​യു​മാ​യി നൂ​റ്റ​മ്പ​തി​ൽ​പ്പ​രം ബ​ജ്‌​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​ണ്ടാ​യി​രു​ന്നു. അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​വു​ക​യാ​ണെ​ന്നും വനിതാപോലീസ് ഇല്ലാതെ പുറത്തിറങ്ങില്ല എന്നും കന്യാസ്​ത്രീകൾ പറഞ്ഞു. എന്നാൽ ആ ആവശ്യവും അംഗീകരിക്കാതെ ബലപ്രയോഗത്തിലൂടെ പൊലീസ് അവരെ ട്രെയിനിൽനിന്ന് പുറത്തിറക്കി. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകൾ പലതും കാണിച്ചിട്ടും എല്ലാം വ്യാജമാണെന്ന് പറഞ്ഞ് അക്രമികളും അവരുടെ പക്ഷത്തു നിന്ന പൊലീസുദ്യോഗസ്ഥരും തള്ളിക്കളഞ്ഞു.

ട്രെയിനിൽനിന്ന് ഇവരെ പുറത്തിറക്കിയപ്പോൾ നൂറ്റമ്പതിൽപ്പരം ബജ്‌റംഗ്ദൾ പ്രവർത്തകരാണ് ജയ്‌ശ്രീറാം വിളിയുമായി പുറത്ത്​ നിന്നിരുന്നത്. ആർപ്പുവിളികളോടെ പൊലീസ് അകമ്പടിയിലാണ്​ അവരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. ആ സമയമുടനീളം പിന്നാലെ കൂടിയ വലിയ ആൾക്കൂട്ടം തീവ്ര വർഗീയ മുദ്രാവാക്യങ്ങളാണ് മുഴക്കിയിരുന്നത്. ഭയചകിതരായ കന്യാസ്​ത്രീമാരിൽ ഒരാൾ വനിതാ പോലീസ് ഇല്ലാതെ മുന്നോട്ടു നീങ്ങില്ല എന്ന് തീർത്തുപറഞ്ഞു. അൽപസമയത്തിനുള്ളിൽ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ഇവ​രെ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോവുകയും ചെയ്തു. സംഭവിക്കുന്നതെന്താണെന്ന് അറിയാനായി ഡൽഹിയിലുള്ള കന്യാസ്​ത്രീകൾ തുടരെത്തുടരെ ഫോൺ വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഫോണെടുക്കാൻ പോലും അക്രമികളും പൊലീസും അനുവദിച്ചില്ല. അതിനിടെ, ട്രെയിൻ സ്റ്റേഷൻ വിട്ടുവെന്നും അവർ ട്രെയിനിലില്ലെന്നും മനസിലാക്കിയതിനാൽ എന്താണുണ്ടായതെന്നറിയാൻ കഴിയാതെ ഡൽഹിയിലുള്ളവർ കൂടുതൽ ആശങ്കയിലായി.

പൊലീസ്​ സ്റ്റേഷന്​ പുറത്ത് വലിയ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു നൂറുകണക്കിന് ബജ്‌റംഗ്ദൾ പ്രവർത്തകർ. പെ​ട്ടെന്ന്​ വലിയ മഴ പെയ്​തതോടെയാണ്​ ഇവർ പിരിഞ്ഞുപോയത്​. ഡൽഹിയിലെ സന്യാസിനിമാർ തങ്ങൾക്ക് പരിചയമുള്ള അഭിഭാഷകൻ കൂടിയായ ഒരു വൈദികൻ വഴി ഝാൻസി ബിഷപ്പ് ഹൗസിലും ലക്നൗ ഐ.ജിയെയും ഡൽഹിയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും വിവരം ധരിപ്പിച്ചു. ഐ.ജിയുടെ നിർദേശപ്രകാരം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും വൈദികരും സ്ഥലത്തെത്തിയതിനാലാണ് കൂടുതൽ അതിക്രമത്തിനിരയാകാ​തെ രക്ഷപ്പെട്ടത്​.

രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സ​ന്യാ​സി​നി​മാ​രെ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ ഝാ​ൻ​സി ബി​ഷ​പ്​ ഹൗ​സി​ലേ​ക്ക്​ വി​ട്ട​യ​ച്ച​ത്. ഝാൻസിയിലെ വൈദികരുടെ സമയോചിതവും ബുദ്ധിപൂർവവുമായ ഇടപെടലാണ് വലിയൊരു അപകടത്തിൽനിന്ന് നാലുപേരെ രക്ഷിച്ചതെന്ന്​ സഭാവൃത്തങ്ങൾ പറഞ്ഞു. അല്ലാത്തപക്ഷം, പൊലീസ്​ സാന്നിധ്യത്തിൽ ആൾക്കൂട്ട വിചാരണ നടത്തി അവരെ അവഹേളിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്യുമായിരുന്നു. ക്രൈസ്തവ സന്യാസിനിമാരായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് അതിക്രമത്തിനിരയായതെന്നും അവർ സൂചിപ്പിച്ചു. ശ​നി​യാ​ഴ്​​ച ട്രെ​യി​നി​ൽ ഒ​ഡി​ഷ​യി​ലേ​ക്ക്​ പൊ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ സാ​ധാ​ര​ണ വേ​ഷം ധ​രി​ച്ചാ​യി​രു​ന്നു പി​ന്നീ​ട്​ യാ​ത്ര.

കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ 150ഓ​ളം ആ​ളു​ക​ൾ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യ​തി​ന്​ പി​ന്നി​ലും സ​ന്യാ​സി​നി​മാ​രെ ആ​ക്ര​മി​ച്ച​തി​ന്​ പി​ന്നി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് സ​ഭാ മേ​ധാ​വി​ക​ൾ പ​റ​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​സ്വാ​ർ​ഥ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സ​ന്യ​സ്ത​രു​ടെ ജീ​വ​നും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും അ​പ​ക​ട​പ്പെ​ടു​ത്താ​ൻ തീ​വ്ര​വ​ർ​ഗീ​യ വാ​ദി​ക​ൾ ന​ട​ത്തു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ ഗൗ​ര​വ​മാ​യി നേ​രി​ട​ണ​മെ​ന്ന് സി​റോ മ​ല​ബാ​ർ സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajrang DalkcbcSangh ParivarSyro-Malabar SabhaJhansi Railway Station
News Summary - Violence against nuns: Attempt to file case for conversion; Christian leaders call for probe into conspiracy
Next Story