ന്യൂഡൽഹി: സർക്കാറിെൻറ ചൈൽഡ് ഹെൽപ് ലൈൻ നമ്പറിലേക്ക് 2018-20 കാലയളവിൽ സഹായം ചോദിച്ച് വന്ന കോളുകളുടെ എണ്ണം കേട്ടാൽ ഞെട്ടും. 2.39 കോടി! രാജ്യസഭയിൽ ചോദ്യത്തിനുള്ള മറുപടിയായി വനിത ശിശുക്ഷേമ വികസന മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങളുടെ വർധിച്ച തോതിലേക്കാണ് കണക്ക് വിരൽ ചൂണ്ടുന്നത്. 2018ൽ 1.12 കോടിയും 2019ൽ 78.64 ലക്ഷവും 2019 മുതൽ ആഗസ്റ്റ് വരെ 48.18 ലക്ഷവും പേർ സഹായം തേടി വിളിച്ചതായി മന്ത്രി അറിയിച്ചു. 2,39,70,624 കോളുകൾ.
നിലവിൽ രാജ്യത്ത് 594 ജില്ലകളിലാണ് ചൈൽ ഹെൽപ്ലൈൻ സർവിസുള്ളത്.