Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂർ സംഘർഷം: കൊല്ലപ്പെട്ടയാളുടെ അറുത്തുമാറ്റിയ തല തിരികെ നൽകണം; അന്ത്യശാസനവുമായി നാഗാ സംഘടന

text_fields
bookmark_border
കുക്കി-നാഗ സംഘർഷങ്ങളിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു
മണിപ്പൂർ സംഘർഷം: കൊല്ലപ്പെട്ടയാളുടെ അറുത്തുമാറ്റിയ തല തിരികെ നൽകണം; അന്ത്യശാസനവുമായി നാഗാ സംഘടന
cancel

ഇംഫാൽ: കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടയാളുടെ അറുത്തുമാറ്റിയ തല തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നാഗ സംഘടനയായ ജോയിന്റ് ട്രൈബ്സ് കൗൺസിൽ മണിപ്പൂരിന്‍റെ 48 മണിക്കൂർ അന്ത്യശാസനം.

തലയില്ലാത്ത മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കില്ല. മൃതദേഹത്തോട് അപമര്യാദയായി പെരുമാറിയ നടപടി അംഗീകരിക്കില്ലെന്നും നീതി ഉറപ്പാക്കാൻ കർശനനടപടികൾ സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച കാങ്‌പോക്പി ജില്ലയിലെ മകുയി അഷാങ് ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ നാഗാ വിഭാഗത്തിൽപ്പെട്ട 52കാരനായ അജിൻബൗ ആർ എന്നയാൾ കൊല്ലപ്പെട്ടിരുന്നു.

മൃതദേഹത്തിൽ തല ഉണ്ടായിരുന്നില്ല. ഞായറാഴ്ച രാത്രി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചിരുന്നു. പിന്നാലെ തലയറുത്ത നിലയിലുള്ള ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. അജിൻബൗവിന്റെ തല ഇനിയും കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞയാഴ്ച മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. വെടിവെപ്പുകളിൽ കംജോങ്, ഉഖ്രുൽ, കാങ്പോക്പി ജില്ലകളിലായി ഒമ്പതോളം പേരാണ് വെള്ളിയും ശനിയുമായി കൊല്ലപ്പെട്ടത്. നാഗ ഭൂരിപക്ഷ പ്രദേശമായ കംജോങ്ങിലെ കുക്കി മേഖലയായ ചസാദ് ഗ്രാമത്തിൽ 22 കാരിയായ യുവതി വെടിയേറ്റു മരിച്ചതിനെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ഇത് കുക്കി-നാഗ സായുധ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manipur violence: Severed head of deceased must be returned; Naga organization issues ultimatum
Next Story